ഹൈദരാബാദ്: നിർമിത ബുദ്ധിയിൽ ബി.ടെക്. കോഴ്‌സുമായി ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.). ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് വഴി 20 വിദ്യാർഥികൾക്ക് ഈവർഷം മുതൽ പ്രവേശനം നൽകും. നിർമിതബുദ്ധിയിൽ ബി.ടെക്. കോഴ്‌സ് തുടങ്ങുന്ന രാജ്യത്തെ ആദ്യ സ്ഥാപനമാണ് ഹൈദരാബാദ് ഐ.ഐ.ടി.യെന്ന് അധികൃതർ അറിയിച്ചു. നിർമിതബുദ്ധിയിലും മെഷീൻ ലേണിങ്ങിലും വിദ്യാർഥികൾക്ക്‌ പരിശീലനം നൽകുമെന്നും കൂടുതൽ ഗവേഷണം നടത്തുമെന്നും ഡയറക്ടർ പ്രൊഫ. യു.ബി. ദേശായി പറഞ്ഞു. നിലവിൽ എം.ടെക്. കോഴ്‌സ് മാത്രമാണ് ഇവിടെയുള്ളത്.

Content Highlights: Artificial Intelligance b tech course in hyderabad university