പെരിന്തല്‍മണ്ണ: കോവിഡ് പശ്ചാത്തലത്തില്‍ അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ വീണ്ടും അവസരം. ഓഗസ്റ്റ് 14 മുതല്‍ 21 വരെ എല്ലാ കോഴ്സുകളിലേക്കും അപേക്ഷിക്കാം. അപേക്ഷാകാലാവധി മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. 

മലപ്പുറം കേന്ദ്രത്തില്‍ നിലവിലുള്ളത് എം.ബി.എ., ബി.എ. എല്‍എല്‍.ബി (അഞ്ചുവര്‍ഷം), ബി.എഡ്. (അറബിക്, ബയോളജിക്കല്‍ സയന്‍സ്, കൊമേഴ്സ്, സിവിക്സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ സയന്‍സ്, ഉറുദു, മലയാളം) കോഴ്സുകളാണ്. പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷന്‍. 

അലിഗഢ് പ്രധാനകേന്ദ്രത്തിലെ ബി.എ., ബി.എസ്‌സി, ബി.കോം, ബി.ടെക്. കോഴ്സുകളുടെ പ്രവേശനപ്പരീക്ഷയ്ക്കും കോഴിക്കോട് കേന്ദ്രമുണ്ട്. വിവരങ്ങള്‍ക്ക് ഓഫീസുമായോ 04933 298299 നമ്പറിലോ www.amucontrollerexams.com വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാം.

Content Highlights: Apply now for various courses at Aligarh Muslim University