ആന്ധ്ര യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് മേഖലയിലെ സെല്‍ഫ് സപ്പോര്‍ട്ടഡ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

വിശാഖപട്ടണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുമായി സഹകരിച്ചുനടത്തുന്ന ബി.ബി.എ. + എം.ബി.എ.- അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് 50 ശതമാനം മാര്‍ക്ക്/സെക്കന്‍ഡ് ക്ലാസ്/തത്തുല്യ സി.ജി.പി.എ. നേടി, 10+2 ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ സവിശേഷമേഖലകള്‍ ലഭ്യമാണ്. മൂന്നുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞ് ബി.ബി.എ. ബിരുദവുമായി പുറത്തുവരാം (എക്‌സിറ്റ് ഓപ്ഷന്‍).

നാഷണല്‍ സ്‌കില്‍സ്‌ െഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലോജിസ്റ്റിക്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സര്‍വകലാശാല രണ്ടുപ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. മൂന്നുവര്‍ഷത്തെ ബി.ബി.എ. ലോജിസ്റ്റിക്‌സ് പ്രോഗ്രാം പ്രവേശനത്തിന് ഏതുസ്ട്രീമില്‍നിന്നും 10+2/തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന എം.ബി.എ. ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ പ്രോഗ്രാമിന്, സായുധസേനാ ജീവനക്കാര്‍/ആശ്രിതര്‍/മക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷ www.audoa.in-ല്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സര്‍വകലാശാലയുടെ അഡ്മിഷന്‍സ് ഡയറക്ടറേറ്റില്‍ നവംബര്‍ 20-ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

Content Highlights: applications invited for business management, logistics programs