കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) നടത്തുന്ന 2022-ലെ ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് (ജസ്റ്റ്) ഇപ്പോള്‍ അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളിലെ ഫിസിക്‌സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ്, ന്യൂറോ സയന്‍സ്, കംപ്യൂട്ടേഷണല്‍ ബയോളജി തുടങ്ങിയ വിഷയങ്ങളിലെ പിഎച്ച്.ഡി./ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായാണ് ജസ്റ്റ് നടത്തുന്നത്.

•ഈ പരീക്ഷയുടെ പരിധിയില്‍ വരുന്ന ഗവേഷണ സ്ഥാപനങ്ങളില്‍ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ്, ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് (ടി.ഐ.എഫ്.ആര്‍.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (വിവിധ കേന്ദ്രങ്ങള്‍) തുടങ്ങിയവയാണ്. സ്ഥാപനങ്ങളുടെ സമ്പൂര്‍ണ പട്ടിക വെബ്‌സൈറ്റില്‍.

പൊതു പ്രവേശന യോഗ്യത

• പിഎച്ച്.ഡി.- ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഓപ്ടിക്‌സ് ആന്‍ഡ് ഫോട്ടോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്, ആസ്‌ട്രോണമി, കെമിസ്ട്രി, ബയോഫിസിക്‌സ്, ബയോകെമിസ്ട്രി ഉള്‍പ്പെടെ നിശ്ചിത വിഷയത്തില്‍ എം.എസ്സി., ചില ബ്രാഞ്ചില്‍/വിഷയത്തില്‍ എം.ഇ./എം.ടെക്., ബി.ടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

• ഇന്റഗ്രേറ്റഡ് എം.എസ്സി./എം.ടെക്. -പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് നിശ്ചിത സയന്‍സ്/എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം.

• ചില സ്ഥാപനങ്ങളിലെ എം.എസ്സി. ഫിസിക്‌സ്, എം.എസ്സി. ഫിസിക്‌സ് (ആസ്‌ട്രോഫിസിക്‌സ്) പ്രോഗ്രാം പ്രവേശനവും ജസ്റ്റ് വഴിയാണ്.

• അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക്/ഗ്രേഡ് വാങ്ങിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എത്രതവണ വേണമെങ്കിലും ജസ്റ്റ് അഭിമുഖീകരിക്കാം.

മാര്‍ച്ച് 13-ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഫിസിക്‌സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ പരീക്ഷ നടത്തും. ഇവയില്‍ ഒന്നിനുമാത്രമേ ഒരാള്‍ക്ക് അപേക്ഷിക്കാന്‍ കഴിയൂ. പിഎച്ച്.ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച്.ഡിക്കും പൊതുവായ പരീക്ഷയാവും. മാതൃകാ ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷ www.jest.org.in വഴി ജനുവരി 18 വരെ നല്‍കാം. ജസ്റ്റ് സ്‌കോറിന്റെ കാലാവധി ഒരു വര്‍ഷം. സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബോര്‍ഡ് (സര്‍ബ്) ജസ്റ്റ് ഒരു നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ആയി അംഗീകരിച്ചിട്ടുണ്ട്.

Content Highlights: applications are invited for joint entrance screening test