കേരള സാങ്കേതിക സര്‍വകലാശാലയില്‍ എല്ലാ പി ജി ക്ലസ്റ്ററുകളും നടത്തിയ ആറാം സെമസ്റ്റര്‍ എംസിഎയുടെയും നാലാം സെമസ്റ്റര്‍ എം.ടെക്കിന്റെയും സപ്ലിമെന്ററി പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 
വിശദമായ ഫലം വിദ്യാര്‍ത്ഥികളുടെയും കോളേജുകളുടെയും ലോഗിനുകളില്‍ ലഭ്യമാണ്.

പരീക്ഷാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബി ആര്‍ക് രണ്ടാം സെമസ്റ്ററിന്റെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര്‍ രണ്ടാണ്.

Content Highlights: APJ ABDUL KALAM Technological university updates