അണ്ണാ യൂണിവേഴ്‌സിറ്റി  പുന:പരീക്ഷള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ  ആരംഭിച്ചു. 2021 ഫെബ്രുവരി / മാര്‍ച്ച് / ഏപ്രില്‍ മാസങ്ങളില്‍ നടന്ന 2020 നവംബര്‍-ഡിസംബര്‍ പരീക്ഷകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുന്നത് സംബന്ധിച്ച പ്രസ്താവനയും സര്‍വകലാശാല പുറത്ത് വിട്ടിട്ടുണ്ട്. 2020 നവംബര്‍-ഡിസംബര്‍ പരീക്ഷകളില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യാനും 2021 ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കാനിരിക്കുന്ന പരീക്ഷകളില്‍ പങ്കെടുക്കാനുംഅനുമതി നല്‍കിയിട്ടുണ്ട്.

നിശ്ചയിച്ച പഠന കാലയളവ് തീര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി  ഓരോ പേപ്പറിനും സാധാരണ പരീക്ഷാ ഫീസോടൊപ്പം 5,000 രൂപ പ്രത്യേക ഫീസും നല്‍കണം. ബാക്കിയുള്ളവര്‍ സാധാരണ ഫീസ് അടച്ചാല്‍ മതിയാവും.

കോവിഡ് -19 രൂക്ഷമായത് കാരണം, പ്രിവ്യൂ ഫോം, ഡിമാന്‍ഡ് ഡ്രാഫ്റ്റ്‌ എന്നിവയുടെ വിശദീകരണത്തിനോ സമര്‍പ്പിക്കലിനോ വ്യക്തിപരമായി സിഇഇ ഓഫീസ് സന്ദര്‍ശിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് യൂണിവേഴ്‌സിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. 2021 ജൂണ്‍ 3 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി അപേക്ഷിക്കാം. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

Content Highlights: Anna University has commenced the online registration process for re-exams