ണ്ണാ യൂണിവേഴ്‌സിറ്റി ഏപ്രില്‍/മെയ് മാസങ്ങളില്‍ നടത്താനിരുന്ന ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികളുടെ തിയറി സെമസ്റ്റര്‍ പരീക്ഷകള്‍ ഓപ്പണ്‍ ബുക്ക് രീതിയില്‍ നടത്താന്‍ തീരുമാനമായി. രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകളാണ് ഈ രീതിയില്‍ നടത്തുക. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് സര്‍ക്കുലറില്‍ അറിയിച്ചു. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക. ചോദ്യപേപ്പറുകള്‍ A,B എന്നിങ്ങനെ രണ്ട് പാര്‍ട് ആയി തിരിച്ചാണ് തയ്യാറാക്കുക. 

A പാര്‍ട്ടില്‍ രണ്ട് മാര്‍ക്കിന്റെ അഞ്ച് ചോദ്യങ്ങളും B പാര്‍ട്ടില്‍എട്ട് മാര്‍ക്കിന്റെ അഞ്ച് ചോദ്യങ്ങളും ഉണ്ടായിരിക്കും. ഓപ്പണ്‍ ബുക്ക് പരീക്ഷ ആയതിനാല്‍ ചോയ്‌സ് മാര്‍ക്ക് ഉണ്ടാകില്ലെന്നും സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 50 മാര്‍ക്കില്‍ ആയിരിക്കും പരീക്ഷ. വിദ്യാര്‍ഥികള്‍ക്ക് പരമാവധി പന്ത്രണ്ട് പേജുകള്‍ പരീക്ഷ എഴുതുന്നതിനായി ഉപയോഗിക്കാം. പാര്‍ട് എ-യ്ക്കായി രണ്ട് പേജും ബി-യ്ക്കായി പത്ത് പേജും. പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസുകള്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷയ്ക്ക് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങള്‍ ആകും ഉണ്ടാവുക. ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്കായുള്ള കോഴ്‌സ് മെറ്റീരിയലുകള്‍ വെബ് ഫോര്‍മാറ്റിലോ നേരിട്ടോ നോക്കി എഴുതാന്‍ സാധിക്കും. 

Content highlights : anna university conduct semester exams in open book format ug and pg students