ചെന്നൈ: തമിഴ്‌നാട്ടില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത നൂറോളം എന്‍ജിനിയറിങ് കോളജുകളുടെ അംഗീകാരം റദ്ദാക്കാന്‍ നടപടിയുമായി അണ്ണാ സര്‍വകലാശാല. പ്രത്യേകസംഘത്തെ നിയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലാബ്, ലൈബ്രറി, സൗകര്യമുള്ള ക്ലാസ് മുറികള്‍ തുടങ്ങിയവയില്ലാത്ത കോളേജുകള്‍ കണ്ടെത്തിയത്.
ഇവയുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി. ഈ കോളേജുകളില്‍ പലതിലും മതിയായ യോഗ്യതയുള്ള അധ്യാപകരില്ലെന്നും കണ്ടെത്തിയിരുന്നു.
ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളില്‍ 25 ശതമാനംപോലുമില്ലാത്ത കോളജുകള്‍ക്കെതിരേ നടപടിയെടുക്കാനാണ് തീരുമാനം. മറ്റു കോളേജുകള്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാവകാശം നല്‍കും. കൂടുതല്‍ കോളേജുകളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമുള്ളതിനാല്‍ വീണ്ടും വിദഗ്ധസംഘത്തെ പരിശോധനകള്‍ക്കായി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Anna University, engineering colleges in Tamil Nadu