രാജ്യത്തെ വിദ്യാര്‍ത്ഥിനികള്‍ക്ക് കോഡിങ് പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമൃത വിശ്വ വിദ്യാപീഠം അല്‍ഗോ ക്വീന്‍ എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നു. ആമസോണ്‍ വെബ് സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്യുന്ന നിരവധി പ്രോഗ്രാമുകള്‍ ഇതിനോട് അനുബന്ധിച്ച് നടത്തുന്നു. അമൃതയിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിനികളാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. രാജ്യത്ത് എവിടെയുള്ള പെണ്‍കുട്ടികള്‍ക്കും രണ്ട് പേരടങ്ങുന്ന ടീമായി മത്സരിക്കാം.

മത്സരത്തിന് മുമ്പ് മികച്ച വര്‍ക്ക് ഷോപ്പുകള്‍ ലഭിക്കും. ഈ മേഖലയിലെ വിദഗ്ദരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാകും. ഡിസംബര്‍ അവസാനം വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജനുവരിയിലാണ് മത്സരം നടക്കുന്നത്. വിവരങ്ങള്‍ക്ക്: amrita.edu/algoqueen

Content Highlights: Amrita Vishwa Vidyapeetham Hosts Coding Contest AlgoQueen