സൗജന്യ ജെഇഇ ക്രാഷ് കോഴ്‌സുമായി അമൃത വിശ്വ വിദ്യ പീഠം. താല്‍പര്യമുള്ള പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സ്ഥാപനം നടത്തുന്ന ജെഇഇ പ്രിലിമനറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ 27, 28 തീയതികളിലാണ്  പരീക്ഷ നടക്കുന്നത്. തിരഞ്ഞെടുക്കുന്ന ആദ്യ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് 30 ദിവസം നീളുന്ന സൗജന്യ ക്രാഷ് കോഴ്‌സില്‍ പങ്കെടുക്കാം. ഇതിന് പുറമേ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മറ്റ് സമ്മാനങ്ങളും ലഭിക്കും. 

ഇതോടൊപ്പം  എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണിക്ക്. അമൃത വിശ്വവിദ്യാപീഠം നടത്തുന്ന സൗജന്യ ജെഇഇ മോക്ക് പരീക്ഷയും നടത്തുന്നുണ്ട്

വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://amrita.edu/

Content Highlights: Amrita Vishwa Vidyapeetham FREE JEE Crash Course