ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ്-19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകൾ നിർത്തിവെച്ച് അംബേദ്കർ യൂണിവേഴ്സിറ്റി. ഏപ്രിൽ 30 വരെയാണ് ക്ലാസുകൾ നിർത്തിവെച്ചിരിക്കുന്നത്.

ക്ലാസ്സുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ aud.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ ഏഴിനാണ് സർവകലാശാല ഓഫ്ലൈൻ ക്ലാസ്സുകൾ നിർത്തിവെച്ചത്. അതിന് പിന്നാലെയാണ് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചത്.

എന്നാൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകളും നിർത്തിവെക്കാൻ സർവകലാശാല തീരുമാനിച്ചത്.

Content Highlights: Ambedkar university suspended online classes due to covid-19