ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ 9, 10 ക്ലാസുകാര്‍ക്കുള്ള ബദല്‍ അക്കാദമിക് കലണ്ടര്‍ എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ചു. കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കലണ്ടറുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അറിയിക്കാനുള്ള അവസരമുണ്ടെന്നും മന്ത്രി അറിയിച്ചു.

http://www.ncert.nic.in/pdf_files/aac_secondary_Eng.pdf എന്ന ലിങ്കില്‍നിന്ന് കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. director.ncert.@nic.in, cgncert2019@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളിലാണ് നിര്‍ദേശങ്ങള്‍ പങ്കുവെക്കേണ്ടത്.

ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തയിടങ്ങളില്‍ ഫോണ്‍ മുഖേന  അധ്യാപകരുടെ സേവനം ഉറപ്പാക്കാന്‍ എച്ച്.ആര്‍.ഡി മന്ത്രി നിര്‍ദേശിച്ചു. പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകാര്‍ക്കുള്ള അക്കാദമിക് കലണ്ടര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

Content Highlights: Alternative Academic Calendar for Classes 9, 10 Released