ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ ഓണ്‍ലൈനായോ വീടുകളില്‍നിന്നുതന്നെയോ ചെയ്യാന്‍ സര്‍വകലാശാലകള്‍ അനുമതി നല്‍കണമെന്ന് യുജിസി. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശം.
ഇന്റേണ്‍ഷിപ്പിന്റെ കാലാവധി കുറച്ചുനല്‍കാനും അസൈന്‍മെന്റ് ഉള്‍പ്പടെയുള്ള മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ചേര്‍ക്കാനും നിര്‍ദേശമുണ്ട്. നേരത്തെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ജൂലായില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താനും സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനും യുജിസി നിര്‍ദേശിച്ചിരുന്നു. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കാം.
പരീക്ഷകളുടെ സമയം 3 മണിക്കൂറില്‍നിന്ന് 2 മണിക്കൂറാക്കി കുറയ്ക്കാനും ഓണ്‍ലൈനായി നടത്താനും യുജിസി നിര്‍ദേശിക്കുന്നു. നിര്‍ദേശങ്ങളില്‍ സാഹചര്യം വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍വകലാശാലകള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്ന് യുജിസി വ്യക്തമാക്കി.
Content Highlights: Allow Students To Take Up 'Online Internships': UGC To Universities