എയിംസ് നടത്താനിരുന്ന Bsc (H), Msc കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു. ജൂലായ്  പതിനാലിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നുവെന്നാണ് എയിംസിന്റെ ഔദ്യോഗിക കുറിപ്പില്‍ വൃക്തമാക്കുന്നത്. പുതുക്കിയ തിയതി ഉടന്‍ അറിയിക്കുമെന്നും അറിയിപ്പില്‍ പറയുന്നു

മെയ് 25നായിരുന്നു അപേക്ഷകള്‍ നല്‍കേണ്ട അവസാന തിയതി. അപേക്ഷ സ്വീകരിച്ചവയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ വെബ്‌സെറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. https://www.aiims.edu/en.html

Content Highlights: AIIMS  postponed entrance examination