ന്യൂഡൽഹി: യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് ഉണ്ടാക്കി മാനേജ്മെന്റ് കോഴ്സുകളിലേക്ക് സുതാര്യമായ രീതിയിൽ പ്രവേശനം നടത്താൻ പി.ജി.ഡി.എം/എം.ബി.എ. സ്ഥാപനങ്ങൾക്ക് എ.ഐ.സി.ടി.ഇ. അനുവാദം നൽകി. കോവിഡ് ഭീതികാരണം പ്രവേശന പരീക്ഷ നടത്താൻ സാധിക്കാഞ്ഞ പശ്ചാത്തലത്തിലാണിത്.

എവിടെയെങ്കിലും പ്രവേശന പരീക്ഷകൾ എഴുതിയ വിദ്യാർഥികളുണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകണം. എന്നിട്ടും ഒഴിവുണ്ടെങ്കിൽ യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നൽകാം. 2020-21 അക്കാദമിക വർഷത്തേക്ക് മാത്രമാണ് ഈ ഇളവെന്ന് എ.ഐ.സി.ടി.ഇ. മെമ്പർ സെക്രട്ടറി പ്രൊഫ. രജീവ് കുമാർ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു

CAT, XAT, CMAT, ATMA, MAT, GMAT എന്നീ അഖിലേന്ത്യാ പരീക്ഷകളുടെയും സംസ്ഥാനങ്ങളുടെ പൊതുപ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പി.ജി.ഡി.എം. കോഴ്സുകൾക്ക് നിലവിൽ പ്രവേശനം നൽകുന്നത്. കോവിഡ് ഭീതികാരണം പല സംസ്ഥാനങ്ങൾക്കും പ്രവേശന പരീക്ഷ നടത്താൻ സാധിച്ചില്ല.

Content Highlights: AICTE Revised Eligibility Criteria for Admission to Management Courses