ന്യൂഡല്‍ഹി: ടെക്‌നിക്കല്‍, പ്രൊഫഷണല്‍ കോളേജുകള്‍ക്കായുള്ള അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ച് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). അക്കാദമിക് കലണ്ടറനുസരിച്ച് സാങ്കേതിക കോളെജുകളിലെ നിലവിലെ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതലാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. ലാട്രല്‍ എന്‍ട്രി വഴി പുതിയതായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതലാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. 

മാനേജ്‌മെന്റ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. പുതിയതായി അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് ആഗസ്റ്റിലാണ് ക്ലാസ് തുടങ്ങുക. യു.ജി.സി പുറത്തിറക്കിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മാനദണ്ഡങ്ങളിലും ക്ലാസ്സുകള്‍ ആഗസ്റ്റ് മുതല്‍ ആരംഭിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 

Content Highlights: AICTE released new academic calendar for engineering students, Lockdown, Covid-19