ന്യൂഡല്‍ഹി: 'സ്വയം' പ്ലാറ്റ്ഫോം വഴി നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഓരോ സെമസ്റ്ററിലും 20 ശതമാനം ക്രെഡിറ്റ് നല്‍കാന്‍ സര്‍വകലാശാലകളോടും സ്വയംഭരണ കോളേജുകളോടും എ.ഐ.സി.ടി.ഇ. നിര്‍ദേശിച്ചു.

ബി.ടെക്. വിദ്യാര്‍ഥികള്‍ക്ക് ബിരുദപഠനത്തോടൊപ്പം പൂര്‍ത്തിയാക്കുന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കാണ് ക്രെഡിറ്റ് ലഭിക്കുന്നത്. ഇതുവഴി ബിരുദ കോഴ്സിനുള്ള മൊത്തം ക്രെഡിറ്റിന്റെ 20 ശതമാനം ബി.ടെക്. വിദ്യാര്‍ഥികള്‍ക്കു നേടാനാകും.

കോവിഡ്-19 വ്യാപനം തടയാന്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ക്രെഡിറ്റുകള്‍ നേടാന്‍ 'സ്വയം' പോര്‍ട്ടല്‍ വഴിയുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുമെന്നും എ.ഐ.സി.ടി.ഇ.യുടെ സര്‍ക്കുലറില്‍ പറയുന്നു.

Content Highlights: AICTE proposes 20 per cent credit for online courses