ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കായി 49 സൗജന്യ ഇ-ലേണിങ് കോഴ്‌സുകളുമായി ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, നൈപുണ്യ കോഴ്‌സുകളാണ് ഇത്തരത്തില്‍ എ.ഐ.സി.ടി.ഇ നല്‍കുന്നത്. ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഈ കോഴ്‌സുകള്‍ ഒരുക്കിയിരിക്കുന്നത്. 

ചില കോഴ്‌സുകള്‍ എല്ലാ ടെക്‌നിക്കല്‍ വിദ്യാര്‍ഥികള്‍ക്കും പഠിക്കാമെങ്കില്‍, ചിലത് പ്രത്യേക സ്ട്രീമിലുള്ളവര്‍ക്ക് മാത്രമേ പഠിക്കാന്‍ കഴിയൂ. മേയ് 15 വരെയാണ് ഈ കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാന്‍ പാടില്ലെന്നതിനാലാണ്‌ ഇത്തരം ക്ലാസ്സുകളുമായി എ.ഐ.സി.ടി.ഇ മുന്നോട്ട് വന്നിരിക്കുന്നത്. 

https://www.aicte-india.org/ എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാം. എ.ഐ.സി.ടി.ഇയ്ക്ക് പുറമേ യു.ജി.സിയും, സ്വയം മൂക്കുമെല്ലാം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പ്രദാനം ചെയ്യുന്നുണ്ട്. 

Content Highlights: AICTE offers 49 free online courses for students, corona virus, Covid-19, lockdown