ന്യൂഡല്‍ഹി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ ചെറുക്കാന്‍ കോവിഡ്ജ്ഞാനുമായി ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). കൊറോണ വൈറസ് ലോകത്താകമാനം ബാധിച്ചതിന് പിന്നാലെ ലോകം മുഴുവന്‍ സ്തംഭിച്ച നിലയിലാണ്. ഇതിന്റെ ചുവട് പിടിച്ച് നിരവധി വ്യാജ വാര്‍ത്തകളും വിവരങ്ങളും പല മാധ്യമങ്ങളിലൂടേയും പ്രചരിക്കുന്നുണ്ട്. ഇത് തടയുന്നതാനായാണ് എ.ഐ.സി.ടി.ഇ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. 

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ വിജ്ഞാന്‍ പ്രസാര്‍, ഇന്ത്യ ബയോസയന്‍സസ്, ബാംഗ്ലൂര്‍ ലൈഫ് സയന്‍സ് ക്ലസ്റ്റര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് കോവിഡ്ജ്ഞാന്‍ വികസിപ്പിച്ചത്. 

കോവിഡ്-19 മായി ബന്ധപ്പെട്ട ആധികാരികവും വസ്തു നിഷ്ഠവുമായ വിവരങ്ങള്‍ കോവിഡ്ജ്ഞാനിലൂടെ ലഭിക്കും. ഗവേഷകര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ഉപയോഗിക്കാവുന്ന വിവരങ്ങളാകും ഇതിലൂടെ ലഭ്യമാക്കുക. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഈ സംവിധാനം ലഭ്യമാക്കും. covid-gyan.in എന്ന വെബ്‌സൈറ്റ് വഴി ഈ സേവനം ഉപയോഗപ്പെടുത്താം. 

Content Highlights: AICTE launches covidgyan website to fight misinformation, Corona Outbreak, Covid-19, Lockdown