തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രത്തിലെത്തി ബി.ടെക്. പരീക്ഷകള്‍ എഴുതുന്നത് എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല പുനഃപരിശോധിക്കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്ക്‌നിക്കല്‍ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ.) നിര്‍ദേശം. 

കൊടിക്കുന്നില്‍ സുരേഷ് എം.പി.യും ഒട്ടേറെ വിദ്യാര്‍ഥികളും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് അയച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഓഫ് ലൈന്‍ പരീക്ഷകള്‍ പുനഃപരിശോധിക്കണമെന്ന് കാട്ടി വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചത്.

എന്നാല്‍ ജൂലായ് ഒന്‍പത് മുതല്‍ ആരംഭിച്ച പരീക്ഷകള്‍ ഇതര സര്‍വകലാശാലകളില്‍ നടക്കുന്നതുപോലെ ഓഫ്‌ലൈനായി തന്നെ തുടരുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു.

Content Highlights: AICTE asks KTU to review the decision of conducting exam, covid-19