ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് കമ്പൈന്‍ഡ് എന്‍ട്രസ് ടെസ്റ്റിന്റെ (INI CET 2021) അഡ്മിറ്റ് കാര്‍ഡ് പുറത്ത് വിട്ട് എയിംസ്(AIIMS). ജൂണ്‍ 16നാണ് പരീക്ഷ aiimsexams.ac.in എന്ന വൈബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് കോപ്പി പരീക്ഷ സമയത്ത് ഹാജരാക്കണം. ഓണ്‍ലൈനിലൂടെയല്ലാതെ തപാല്‍ വഴി അഡ്മിറ്റ് കാര്‍ഡ് എത്തിക്കുന്നില്ല. അഡ്മിറ്റ് കാര്‍ഡില്‍ എന്തങ്കിലും തെറ്റുണ്ടെങ്കില്‍ ഉടന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം. ബന്ധപ്പെടാനായി aiims.inicet@gmail.com എന്ന ജിമെയില്‍ വിലാസം ഉപയോഗിക്കാം. രജിസ്‌ട്രേഷന്‍ സമയത്ത് ഉപയോഗിക്ക് മെയില്‍ ഐഡി ഉപയോഗിച്ച് വേണം അറിയിക്കാന്‍.

മെയ് 8ന് നടത്താനിരുന്ന പരീക്ഷയാണ് ജൂണ്‍ 16ലേക്ക് മാറ്റിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന്റെ തിയതി പരീക്ഷയ്ക്ക് ശേഷം എയിംസ് ഔദ്യോഗികമായി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വൈബ്‌സൈറ്റ് സന്ദര്‍ശിക്കാം. aiimsexams.ac.in 

 Content Highlights: admit card for the Institute of National Importance Combined Entrance Test