ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളില്‍ അനുവദിച്ചിട്ടുള്ള 18,243 അധ്യാപക തസ്തികകളില്‍ 6,688 എണ്ണം ഒഴിഞ്ഞികിടക്കുന്നതായി കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പു മന്ത്രി രമേഷ് പൊഖ്രിയാല്‍. ഇതിന് പുറമെ സര്‍വകലാശാലകളില്‍ 12,323 അനധ്യാപക തസ്തികകളിലും ഒഴിവുള്ളതായി മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

അനധ്യാപക തസ്തികകളിലേക്ക് ആകെ അനുവദിച്ചത് 34,928 തസ്തികകളാണ്. 2019 ജൂണ്‍ മുതല്‍ 2020 ജനുവരി 24 വരെ 934 അധ്യാപക ഒഴിവുകള്‍ നികത്തിയിട്ടുണ്ട്. ബാക്കിയുള്ള ഒഴിവുകളിലേക്ക് ഘട്ടംഘട്ടമായി നിയമനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ugc.ac.in-ല്‍ പുതുതായി അക്കാദമിക് ജോബ് പോര്‍ട്ടല്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ഇതുവഴി നെറ്റ്/ സെറ്റ്/ പിഎച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് പോര്‍ട്ടലില്‍ പ്രൊഫൈലുണ്ടാക്കാനും സര്‍വകലാശാലകളുടെ ശ്രദ്ധയില്‍പ്പെടുത്താനുമാകും.

Content Highlights:  6688 Teaching Posts Vacant in Central Universities