രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ്‌ പരീക്ഷ ഒന്നിച്ച് വിജയിച്ച് മൂന്ന് സഹോദരിമാര്‍. ഇവരുടെ തന്നെ മറ്റ്‌ രണ്ടു സഹോദരിമാരായ റോമ, മന്‍ജു എന്നിവര്‍ നേരത്തെ തന്നെ രാജസ്ഥാന്‍ സര്‍വീസില്‍ കയറിയിരുന്നു. രാജസ്ഥാനിലെ ഹനുമാന്‍ഘട്ട് സ്വദേശികളായ അന്‍ഷു, റീതു, സുമന്‍ എന്നിവരാണ് ഈ അപൂര്‍വ നേട്ടം കരസ്ഥമാക്കിയത്

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പ്രവീണ്‍ കാസ്‌വാന്‍ തന്റെ ട്വിറ്റര്‍ വഴി സഹോദരിമാര്‍ക്ക് അഭിനന്ദനം അറിയിച്ചു. "വളരെ നല്ല വാര്‍ത്ത.. അന്‍ഷു, റീതു, സുമന്‍ എന്നിവര്‍ ഹനുമന്‍ഘട്ടില്‍ നിന്നുള്ള സഹോദരിമാരാണ്. മൂന്ന് പേരും ഒരുമിച്ച് ആര്‍.എ.എസ് കരസ്ഥമാക്കിയിരിക്കുകയാണ്." അദ്ദേഹം കുറിച്ചു

നിരവധി പേര്‍ സഹോദരിമാരെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. കര്‍ഷക കുടുംബമാണ് ഇവരുടേത്.

രാജസ്ഥാന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ഫലം ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത് വിജയികളെ അനുമോദിച്ച് ട്വീറ്റ് ചെയ്തു.

Content Highlights: 3 Sisters Cracked Rajasthan Administrative Service Exam Together