തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സര്‍വകലാശാലകളിലെ 27 സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലായി 25 പുതിയ കോഴ്‌സുകള്‍ക്ക് അനുമതി. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ കോളേജുകള്‍ക്കാണ് ഈ അക്കാദമിക വര്‍ഷം പുതിയ കോഴ്‌സുകള്‍ അനുവദിച്ചത്. പരമ്പരാഗത കോഴ്‌സുകള്‍ക്കൊപ്പം പുതുതലമുറ, ഇന്റര്‍ഡിസിപ്ലിനറി കോഴ്‌സുകള്‍ക്കും അനുമതിയുണ്ട്.

കോഴ്‌സുകള്‍ക്കായി 2025 വരെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനാവില്ല. നിലവിലെ അധ്യാപകരെ ഉപയോഗിച്ചു മാത്രമേ കോഴ്‌സുകള്‍ നടത്താനാകൂ.

മാനന്തവാടി ഗവണ്‍മെന്റ് കോളേജ്, കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ ബി.എസ്‌സി. ഫിസിക്‌സ് ആരംഭിക്കും. കല്‍പ്പറ്റ എന്‍.എം.എസ്.എം. കോളേജ്, ശാന്തന്‍പാറ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ കെമിസ്ട്രി ബിരുദ കോഴ്‌സുകള്‍ ആരംഭിക്കും. മൂന്നാര്‍ ഗവണ്‍മെന്റ് കോളേജില്‍ ബി.എസ്‌സി. ബോട്ടണിക്ക് അനുമതിയുണ്ട്. 

ആലപ്പുഴ സെയ്ന്റ് ജോസഫ്‌സ് വനിതാ കോളേജ് എം.എസ് സി. കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡ്രഗ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, കായംകുളം എം.എസ്.എം. കോളേജ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ഡേറ്റാ അനലിറ്റിക്‌സ്, കൊട്ടാരക്കര സെയ്ന്റ് ഗ്രിഗോറിയോസ് കോളേജ് എം.എസ് സി. സുവോളജി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഓണ്‍ ബയോസിസ്റ്റമാറ്റിക്‌സ് ആന്‍ഡ് ബയോ ഡൈവേസിറ്റി, പത്തനാപുരം സെയ്ന്റ് സ്റ്റീഫന്‍സ് കോളേജ് എം.എസ് സി. ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ എത്തനോ ബോട്ടണി ആന്‍ഡ് എത്ത്‌നോ ഫാര്‍മക്കോളജി, എസ്.എന്‍. കോളേജ് ചെങ്ങന്നൂര്‍എം.എ. ഇക്കണോമിക്‌സ് (ബിഹേവിയറല്‍ ഇക്കണോമിക്‌സ് ആന്റ് ഡേറ്റാ സയന്‍സ്), സെയ്ന്റ് സിറിള്‍സ് കോളേജ് വടക്കടത്തുകാവ് ചെങ്ങന്നൂര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് അനുമതിയുണ്ട്.

തോന്നയ്ക്കല്‍ ശ്രീ സത്യസായി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എസ് സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ സ്‌പേസ് ഫിസിക്‌സ് ആരംഭിക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബി.ബി.എ. ലോജിസ്റ്റിക്‌സിന് അനുമതി നല്‍കി. ചാത്തന്നൂര്‍ എസ്.എന്‍. കോളേജ് എം.എസ് സി. കെമിസ്ട്രി, എടക്കൊച്ചി അക്വിനാസ് കോളേജ്എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, റാന്നി സെയ്ന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, പാമ്പനാര്‍ എസ്.എന്‍. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ബി.എ. ഇക്കണോമിക്‌സ്, നെടുങ്കണ്ടം എം.ഇ.എസ്. കോളേജ് എം.എ. ഇക്കണോമിക്‌സ്, എടത്തല അല്‍അമീന്‍ കോളേജ് എം.എസ് സി കംപ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലറ്റിക്‌സ്), മണര്‍ക്കാട് സെയ്ന്റ് മേരീസ് കോളേജ് എം.എ. ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, എസ്.എന്‍. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കുമരകം എം.എ. ഇക്കണോമിക്‌സ്, ആതവനാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എം.എസ് സി. സൈക്കോളജി, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് എം.എ. അള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സ്, സുന്നിയ്യ അറബിക് കോളേജ് കോഴിക്കോട് ബി.എസ്‌സി ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിങ്, റൗസത്തുല്‍ ഉലൂം അറബിക് കോളേജ് കോഴിക്കോട് ബി.എ. ഇംഗ്ലീഷ് ആന്‍ഡ് ക്രിയേറ്റീവ് റൈറ്റിങ്, ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കൊയിലാണ്ടി എം.കോം. ഫോറിന്‍ട്രേഡ്, എം.ഇ.എസ്. കോളേജ് പൊന്നാനി ബി.എസ്‌സി. ബോട്ടണി എന്നീ കോഴ്‌സുകള്‍ക്കാണ് അനുമതി നല്‍കിയത്.

Content Highlights: 25 New course allotted in 27 colleges