എം.ബി.ബി.എസ്., ബി.ഡി.എസ്. ഓള്‍ ഇന്ത്യ ക്വാട്ടയുടെ രണ്ടാം റൗണ്ട് അലോട്ട്‌മെന്റിനുശേഷം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും 2020ല്‍ തിരികെ ലഭിച്ചത് 2097 സീറ്റുകള്‍. ഇതില്‍ 1730 എം.ബി.ബി.എസ്, 367 ബി.ഡി.എസ് സീറ്റുകള്‍ ഉള്‍പ്പെടുന്നു.

അഖിലേന്ത്യാ ക്വാട്ട ആദ്യറൗണ്ടില്‍ മൊത്തം 5527 സീറ്റുകള്‍ എം.ബി.ബി.എസിനുണ്ടായിരുന്നു. ഇതിലെ 1730 സീറ്റുകളാണ് തിരികെ നല്‍കിയത്. ബി.ഡി.എസിന് ആദ്യ റൗണ്ടില്‍ 405 സീറ്റുണ്ടായിരുന്നു. തിരികെ നല്‍കിയത് 367 സീറ്റുകള്‍ (രണ്ടാം റൗണ്ടില്‍ സീറ്റില്‍ നേരിയ വ്യത്യാസം വന്നിട്ടുണ്ടാകാം).കേരളത്തിന് തിരികെക്കിട്ടിയത് 45 എം.ബി.ബി.എസ്. സീറ്റും 39 ബി.ഡി.എസ്. സീറ്റും ഉള്‍പ്പെടെ 84 സീറ്റുകളാണ്.

• നൂറോ അതില്‍ക്കൂടുതലോ സീറ്റുകള്‍ തിരികെ ലഭിച്ച സംസ്ഥാനങ്ങള്‍: മഹാരാഷ്ട്ര 262 (എം.ബി.ബി.എസ്. 222, ബി.ഡി.എസ്.  40), പശ്ചിമ ബംഗാള്‍ 192 (155, 37), രാജസ്ഥാന്‍ 166 (160, 6), തമിഴ്‌നാട് 160 (132, 28), ഉത്തര്‍പ്രദേശ് 139 (131, 8), മധ്യപ്രദേശ് 128 (120, 8), കര്‍ണാടക 120 (97, 23), ആന്ധ്രാപ്രദേശ് 100 (81,19).

• മറ്റുസംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ തിരികെ ലഭിച്ച സീറ്റുകളുടെ എണ്ണം: ഹരിയാണ 86 (72, 14), ബിഹാര്‍ 78 (72, 6), ഗുജറാത്ത് 74 (44, 30), തെലങ്കാന 73 (60, 13), ഒഡിഷ 71 (64, 7), ഛത്തീസ്ഗഢ് 51 (40,11), ഹിമാചല്‍ പ്രദേശ് 50 (39,11), അസം 45 (39,6), പഞ്ചാബ് 43 (29,14), ജാര്‍ഖണ്ഡ് 25 (19, 6), ഡല്‍ഹി 21 (7,14), മണിപ്പുര്‍ 19 (5,14), പുതുച്ചേരി 17 (11,6), ഗോവ 15 (8,7)

• എം.ബി.ബി.എസ്. സീറ്റുമാത്രം തിരികെ ലഭിച്ചത്: ഉത്തരാഖണ്ഡ് 45, മിസോറം 11, ത്രിപുര 8, അന്തമാന്‍ ആന്‍ഡ് നിക്കോബാര്‍ 7, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി 4, അരുണാചല്‍ പ്രദേശ് 2, ചണ്ഡീഗഢ് 1.

• ഇപ്രകാരം തിരികെ ലഭിക്കാവുന്ന സീറ്റുകളാണ് 2021'22 പ്രവേശനം മുതല്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി രണ്ടാം റൗണ്ടിനുശേഷവും നികത്തുന്നത്.

കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ഓള്‍ ഇന്ത്യ ക്വാട്ടയില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും തിരികെ കിട്ടിയ സീറ്റുകള്‍ (പട്ടിക 1).

കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ഓള്‍ ഇന്ത്യ ക്വാട്ടയില്‍നിന്ന് കേരളത്തിന് തിരികെ കിട്ടിയ സീറ്റുകള്‍ (പട്ടിക 2)