മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) നടത്തിയ സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റിലെ രണ്ടാംറൗണ്ട് അലോട്ട്മെന്റ് പ്രവേശനസമയം കഴിഞ്ഞപ്പോൾ 2097 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

എം.ബി.ബി.എസിന് 1730, ബി.ഡി.എസിന് 367 എന്നിങ്ങനെ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എം.ബി.ബി.എസിന് കൂടുതൽ ഒഴിവുകൾ മഹാരാഷ്ട്രയിലാണ് -222. മറ്റുചില സംസ്ഥാനങ്ങളിലെ ഒഴിവുകൾ: രാജസ്ഥാൻ -160, പശ്ചിമബംഗാൾ -155, തമിഴ്നാട് -132, ഉത്തർപ്രദേശ് -131, മധ്യപ്രദേശ് -120, കർണാടക -97, ആന്ധ്രാപ്രദേശ് -81, ഹരിയാണ, ബിഹാർ -72 വീതം, ഒഡിഷ -64, തെലങ്കാന -60

കേരളത്തിൽ എം.ബി.ബി.എസിന് 45 സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്. (മഞ്ചേരി -അഞ്ച്, കൊല്ലം -ഏഴ്, കണ്ണൂർ -നാല്, എറണാകുളം -നാല്, പാലക്കാട് -ആറ്, കോട്ടയം -മൂന്ന്, കോഴിക്കോട് -രണ്ട്, തൃശ്ശൂർ -അഞ്ച്, തിരുവനന്തപുരം -നാല്, ആലപ്പുഴ -അഞ്ച്)

ബി.ഡി.എസിന് കേരളത്തിൽ 39 ഒഴിവുണ്ട്. (ആലപ്പുഴ, തൃശ്ശൂർ -ഏഴുവീതം, കണ്ണൂർ -ഒമ്പത്, കോട്ടയം -ആറ്, കോഴിക്കോട്, തിരുവനന്തപുരം -അഞ്ചുവീതം). സംസ്ഥാനത്തെ ഒഴിവുകൾ അതത് സ്റ്റേറ്റ് ക്വാട്ടയിൽ ലയിപ്പിക്കും.

Content Highlights: 2097 MBBS, BDS seats are vacant in all India quota