ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷയ്ക്കായി ആകെ അപേക്ഷിച്ചത് 1.74 ലക്ഷം വിദ്യാർഥികൾ. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ) നടത്തുന്ന പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ മാർച്ച് 30-നാണ് അവസാനിക്കുന്നത്. നേരത്തെയിത് മാർച്ച് 15-വരെയായിരുന്നു. വിദ്യാർഥികളുടെ ആവശ്യത്തെത്തുടർന്നാണ് ഇത് പുനരാരംഭിച്ചത്.

മാസ്റ്റർ ഓഫ് സർജറി, ഡോക്ടർ ഓഫ് മെഡിസിൻ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ 18-നാണ് പരീക്ഷ നടക്കുക. പരീക്ഷയെ സംബന്ധിക്കുന്ന വിദ്യാർഥികളുടെ സംശയങ്ങൾ natboard.edu.in എന്ന വെബ്സൈറ്റ് വഴി എഴുതിയറിയിക്കാം.

Content Highlights: 1.74 lakh students applied for NEET PG