വിയന്ന ഡോക്ടറൽ സ്കൂൾ ഇൻ ഫിസിക്സ് നടത്തുന്ന സമ്മർ ഇന്റേൺഷിപ്പിന് ഫിസിക്സ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നാച്വറൽ സയൻസസിലെ ഗവേഷണ മേഖലകൾ കണ്ടെത്താനും ഫിസിക്സിന്റെ ഫൗണ്ടേഷൻ/ആപ്ലിക്കേഷൻ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുവാനും ആധുനിക ഗവേഷണ ലബോറട്ടറികൾ പരിചയപ്പെടാനും അവസരം ലഭിക്കും.

ലഭ്യമായ ഗവേഷണപ്രോജക്ടുകളുടെ വിശദാംശങ്ങളും ഫാക്കൽട്ടി വിവരങ്ങളും https://vds-physics.univie.ac.at/research/internships/ ൽ നൽകിയിട്ടുണ്ട്. പ്രോജക്ടുകളുടെ ഉള്ളടക്കം, കാലയളവ് എന്നിവ ഫാക്കൽട്ടിയിൽനിന്നും നേരിട്ടു മനസ്സിലാക്കാം. മേയ് ഒന്നിനും സെപ്റ്റംബർ 30-നും ഇടയ്ക്ക് ഒരുമാസം മുതൽ മൂന്നുമാസം വരെയായിരിക്കും ഇന്റേൺഷിപ്പ്.

അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ, ഫിസിക്സ് ബാച്ചിലർ/മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ താത്‌പര്യമുള്ള ഫാക്കൽട്ടിക്ക് നേരിട്ടാണ് ഇ-മെയിൽ വഴി (വെബ് ലിങ്കിൽ ലഭിക്കും) അപേക്ഷ നൽകേണ്ടത്. കരിക്കുലം വിറ്റ (അരപേജുള്ള മോട്ടിവേഷൻ ലെറ്റർ ഉൾപ്പെടെ), അക്കാദമിക് ഗ്രേഡ്/സ്റ്റഡി റെക്കോഡ്സ് ട്രാൻസ്ക്രിപ്റ്റ്, രണ്ട് സീനിയർ ഗവേഷകരുടെ കോണ്ടാക്ട് വിവരങ്ങൾ (റെക്കമൻഡേഷൻ കത്തുകൾക്കായി) ഉൾപ്പെടുന്നതായിരിക്കണം അപേക്ഷ. ഏപ്രിൽ 11 വരെ അപേക്ഷ നൽകാം.

Content Highlights: Vienna doctoral school invites application for summer internship