രാജ്യത്തെ മുന്‍നിര എന്‍ജിനീയറിങ് കോളേജുകളിലേക്കും ഐ.ഐ.ടി.കളിലേക്കും പ്രവേശനത്തിനുള്ള, ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ-മെയിന്‍) ഇനി ഒരുമാസം.

പരീക്ഷ അടുത്തെത്തിയതോടെ വിദ്യാര്‍ഥികളില്‍ ഭയവും ആശങ്കയും സ്വാഭാവികം. അവസാന മിനിറ്റിലെ സമ്മര്‍ദവും ഉത്കണ്ഠയും ഒഴിവാക്കിയാലേ ആത്മവിശ്വാസത്തോടെ എഴുതാനും പ്രധാന കടമ്പകടക്കാനുമാവൂ. 

പ്രഥമപാഠം
പഠനത്തിന് മുന്‍ഗണന നല്‍കുക. ചെയ്യാനുള്ള കാര്യങ്ങള്‍ മാറ്റിവെക്കരുത്. പഠിക്കുന്ന സമയത്ത് അതില്‍മാത്രം ശ്രദ്ധിക്കുക. മറ്റുള്ള കാര്യങ്ങളോടു നോ പറയാന്‍ ശീലിക്കുക. മാതാപിതാക്കളുമായി സംശയങ്ങള്‍ പങ്കുവെക്കുക. സ്വയം സമ്മര്‍ദം ചെലുത്താതിരിക്കുക.

സമയ നിര്‍വഹണം
പ്രവേശന പരീക്ഷകള്‍ക്ക് സമയക്രമം ഏറ്റവും പ്രധാനപ്പെട്ടതാണ്. അത് ഫലപ്രദമായി ഉപയോഗിക്കണം. ഓരോ വിഷയത്തിനും നിശ്ചിത സമയ സ്ലോട്ടുകള്‍ നല്‍കാം. അത് കൃത്യമായി പിന്തുടരാം. നിങ്ങള്‍ ഓരോ സ്ലോട്ടിലും പഠിക്കാനുദ്ദേശിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് മനസ്സിലാക്കുക. ഫലപ്രദമായ ടൈംടേബിള്‍ പിന്തുടരാം

ദിനചര്യ 
പരീക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള ദിനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായി ആസൂത്രണം ചെയ്ത് ദിനചര്യ പിന്തുടരണം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും കളഞ്ഞിരിക്കരുത്. 

റിവിഷന്‍
തലച്ചോറിന് നിശ്ചിത കാലയളവില്‍ കുറച്ചു വിവരങ്ങള്‍ മാത്രമേ ശേഖരിക്കാനാകൂ. പഠിച്ച് കുറച്ചു സമയം കഴിഞ്ഞാല്‍ മറന്നുപോവാന്‍ സാധ്യതയുണ്ട്. നിരന്തര റിവിഷനാണ് ഇതിനൊരു പ്രതിവിധി. പുതിയ വിഷയം പഠിക്കും മുമ്പ് പഴയ അധ്യായങ്ങള്‍ നോക്കുക. അതിരാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിനും മുമ്പായി തൊട്ടുമുമ്പ് പഠിച്ചവ മറിച്ചു നോക്കുക.

മുന്‍ചോദ്യപേപ്പറും മോക് ടെസ്റ്റും
പരീക്ഷയുടെ പാറ്റേണ്‍ കൃത്യമായി മനസ്സിലാക്കുക. മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ ചെയ്ത് ശീലിക്കുക. ഇതിലൂടെ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ മനസ്സിലാക്കാനും ചോദ്യങ്ങളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും. മത്സരത്തില്‍ മുന്നിലെത്താന്‍ ഏറെ പ്രധാനപ്പെട്ടതാണ് ഇത്.

സ്വയം പരീക്ഷിക്കാം
അടിസ്ഥാനകാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കിയെടുക്കണം. ഇതിന് തിയറിയും പ്രായോഗിക പ്രശ്നങ്ങളും നന്നായി പഠിക്കണം. ധാരാളം മോക് ടെസ്റ്റുകള്‍ ചെയ്യാം. ദൗര്‍ബല്യം കണ്ടെത്തി അതനുസരിച്ച് കൂടുതല്‍ പ്രയത്നിക്കാനും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഉത്തരം കണ്ടെത്താനും ഇത് സഹായിക്കും.

സിലബസ്
സിലബസിലെ ഒരു ഭാഗവും ഒഴിവാക്കരുത്. എല്ലാ വിഷയങ്ങളിലും അതിന്റെ അടിത്തറ പാകുന്ന ചില ഭാഗങ്ങളുണ്ട്. അവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. എന്‍.സി.ഇ.ആര്‍.ടി. 11, 12 ക്ലാസുകളിലെ പുസ്തകങ്ങള്‍ മനസ്സിരുത്തി വായിക്കുന്നതും അതിലെ പഠനപ്രവൃത്തികള്‍ ചെയ്യുന്നതും ഗുണം ചെയ്യും. 

ചെറിയ ഇടവേള, ശരിയായ ഭക്ഷണം 
40 മിനിറ്റ് പഠനത്തിന് ശേഷവും അഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. ഇത് പഠനം കൂടുതല്‍ ഫലപ്രദമാക്കും. നിശ്ചിത സമയത്ത് കൃത്യമായി എട്ട് മണിക്കൂര്‍ ഉറങ്ങുക. തലച്ചോറിന്റെ പ്രവര്‍ത്തനം സുഗമമാകാന്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.


പ്രധാനപ്പെട്ട ഭാഗങ്ങള്‍ 

ഫിസിക്‌സ്
യൂണിറ്റ് ആന്‍ഡ് മെഷര്‍മെന്റ് മോഷന്‍ ഇന്‍ എ പ്ലെയിന്‍ സിസ്റ്റം ഓഫ് പാര്‍ട്ടിക്ക്ള്‍ ആന്‍ഡ് റോട്ടേഷണല്‍ മോഷന്‍ മെക്കാനിക്കല്‍ പ്രോപ്പര്‍ട്ടി ഓഫ് സോളിഡ്സ്തെര്‍മല്‍ പ്രോപ്പര്‍ട്ടീസ് ഓഫ് മാറ്റര്‍ തെര്‍മോഡൈനാമിക്സ് ഓസിലേഷന്‍സ് ഇലക്ട്രിക് പൊട്ടന്‍ഷ്യല്‍ ആന്‍ഡ് കാപാസിറ്റന്‍സ് കറന്റ് ഇലട്രിസിറ്റി ഇലക്ട്രോ മാഗനെറ്റിക് ഇന്‍ഡക്ഷന്‍ റേ ഒപ്റ്റിക്സ് വേവ് ഒപ്റ്റിക്സ് ഡ്യൂവല്‍ നേച്ചര്‍ ഓഫ് റേഡിയേഷന്‍ ആന്‍ഡ് മാറ്റര്‍ സെമികണ്ടക്ടര്‍ ഒപ്റ്റിക്സ് ആന്‍ഡ് മോഡേണ്‍ ഫിസിക്സ്.

കെമിസ്ട്രി 
ആറ്റോമിക് ഘടനകെമിക്കല്‍ ബോണ്ടിങ് ആന്‍ഡ് മോളിക്ക്യുലാര്‍ സ്ട്രക്ചര്‍ തെര്‍മോഡൈനാമിക്സ് ഇലക്ട്രോ കെമിസ്ട്രി, ഇക്വിലിബ്രിയം ബയോമോളിക്യൂള്‍ സൊല്യൂഷന്‍ ആന്‍ഡ് പ്രോപ്പര്‍ട്ടീസ് പോളിമര്‍ ആന്‍ഡ് കെമിസ്ട്രി ഇന്‍ ഏവ്രിഡേ ലൈഫ്കോ  ഓര്‍ഡിനേഷന്‍ കോമ്പൗണ്ട് പി-ബ്ലോക്ക് എലമെന്റ് ആല്‍ക്കഹോള്‍ ഫിനോള്‍, ഈഥര്‍ കെമിസ്ട്രിയിലെ അടിസ്ഥാനപരമായ ആശയങ്ങള്‍ സോളിഡ് സ്റ്റേറ്റ് ഹൈഡ്രോകാര്‍ബണ്‍ ഹാലോക്കലൈന്‍ ഹാലോഅറീന്‍ കെമിക്കല്‍ കൈനറ്റിക്സ് ന്യൂക്ലിയര്‍ കെമിസ്ട്രി ഓര്‍ഗാനിക് കോമ്പൗണ്ട്.

കണക്ക് 
ഡിറ്റര്‍മിനന്‍സ് സീക്വന്‍സസ് പെര്‍മ്യൂട്ടേഷന്‍ ആന്‍ഡ് കോമ്പിനേഷന്‍ കണ്ടിന്യുവിറ്റി ആന്‍ഡ് ഡിഫറന്‍ഷ്യബിലിറ്റി  ജ്യോമെട്രി, ആപ്ളിക്കേഷന്‍ ഓഫ് ഡെറിവേറ്റീവ്സ് മട്രിക്സ് ആന്‍ഡ് ഡിറ്റര്‍മിനന്‍സ് കോഡിനേറ്റസ് ആന്‍ഡ് സ്ട്രെയിറ്റ് ലൈന്‍സ് പെയര്‍ ഓഫ് സ്ട്രെയിറ്റ് ലൈന്‍സ് സീക്വന്‍സസ് ആന്‍ഡ് സീരിസ്‌കോണിക് സെക്ഷന്‍ വെക്ടറേഴ്സ് പ്രോബബിലിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് കോംപ്ളക്സ് നമ്പറേഴ്സ് ഡിഫറന്‍ഷ്യല്‍ ട്രിഗ്‌ണോമെട്രിക് റേഷ്യൂ ആന്‍ഡ് ഐഡന്റ്‌റിറ്റിസ് ഹൈറ്റ് ആന്‍ഡ് ഡിസ്റ്റന്‍സ്  പ്രൊപ്പര്‍ട്ടീസ് ഓഫ് ട്രയാങ്കിള്‍ ഇന്‍വേഴ്സ് ട്രിഗ്‌ണോമെട്രി ആന്‍ഡ് ഇന്റഗ്രേഷന്‍.