വിദ്യാര്‍ഥികളുടെ യുക്തിവിചാരശേഷി, അപഗ്രഥനശേഷി, വിമര്‍ശനബുദ്ധി എന്നിവ വിലയിരുത്തുന്ന ഒരു മത്സരം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഗുവാഹാട്ടിയിലെ വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിക്കുന്ന 'ടെക്‌നോത്ത്‌ലണ്‍' എന്ന മത്സരത്തിലേക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

മത്സരം രണ്ടു വിഭാഗങ്ങളിലാണ്. 9, 10 ക്ലാസ് വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും 11, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഹോട്‌സ് വിഭാഗത്തിലും. 2021 ജൂലായിലെ ക്ലാസാണ് ഇതിനായി പരിഗണിക്കുന്നത്. മത്സരം രണ്ടു ഘട്ടമായി നടത്തും. ഈ വര്‍ഷം പ്രിലിംസ് മത്സരം ഓണ്‍ലൈന്‍ രീതിയില്‍ നടത്തും. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് മാത്തമാറ്റിക്‌സ്, പസിലുകള്‍, കോഡ് ക്രഞ്ചേഴ്‌സ് തുടങ്ങിയ ഭാഗങ്ങള്‍ ഉണ്ടാകും. 

പ്രിലിംസില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെയിന്‍ മത്സരത്തില്‍ പങ്കെടുക്കാം. ഈ ഘട്ടം, ഇവന്റ് അധിഷ്ഠിത മത്സരം ആയിരിക്കും. ഐ.ഐ.ടി. ടെക്‌നോ മാനേജ്മന്റ് ഫെസ്റ്റിവലായ 'ടെക്‌നീഷേ'യോടനുബന്ധിച്ചാണ് സാധാരണ ഗതിയില്‍ മെയിന്‍സ് മത്സരം നടത്തുന്നത്. ഇന്നൊവേഷന്‍, ക്രിയേറ്റിവിറ്റി, ഇമാജിനേഷന്‍ എന്നിവ ഈ ഘട്ടത്തില്‍ വിലയിരുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://technothlon.techniche.org.in

Content Highlights: Technothlon competition by IIT Guwahati, apply now