രാജ്യത്ത് സര്‍വകലാശാലകളിലെ കണക്കനുസരിച്ച് ഏറ്റവുമധികം ബിരുദവിദ്യാര്‍ഥികള്‍ പഠിക്കുന്നത് ബി.എ. കോഴ്സുകള്‍ക്ക്. 2015-16 ശേഷമുള്ള കണക്കെടുപ്പില്‍ 96.55 ലക്ഷം പേരാണ് ബി.എ. കോഴ്സ് തിരഞ്ഞെടുത്തത്. ഉന്നതവിദ്യാഭ്യാസമേഖലയെ സംബന്ധിച്ച് ഏറ്റവുമൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അംഗീകരിച്ച ദേശീയ സര്‍വേ റിപ്പോര്‍ട്ടിലാണിത് പറയുന്നത്. 2019-20-ലെ സര്‍വേ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രാലയം പ്രസിദ്ധീകരിച്ചത്.

യു.ജി.സി., എ.ഐ.സി.ടി.ഇ., ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവ തങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 1019 സര്‍വകലാശാലകളും സ്വാശ്രയസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 45,554 കോളേജുകളുമാണ് പങ്കെടുത്തത്. 15,03,156 അധ്യാപകരാണ് ഇത്രയും സ്ഥാപനങ്ങളിലുള്ളത്. ഇതില്‍ 42.5 ശതമാനമാണ് സ്ത്രീപ്രാതിനിധ്യം.

1