തിരുവനന്തപുരം: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ക്കുള്ള മുന്‍ഗണനാ പാഠങ്ങള്‍ പ്രസിദ്ധീകരിച്ചു. പാഠഭാഗങ്ങളുടെ 60 ശതമാനമാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയത്. ഈ ഭാഗങ്ങളില്‍നിന്നായിരിക്കും 70 ശതമാനം ചോദ്യങ്ങള്‍. 30 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നുണ്ടാകും.

50 ശതമാനം അധിക മാര്‍ക്കിനുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തും. കഴിഞ്ഞവര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഓരോ വിഷയത്തിനും ഏതൊക്കെ പാഠങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന വിശദാംശങ്ങള്‍ www.education.kerala.gov.in, www.scert.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

എസ്.എസ്.എല്‍.സി.

മലയാളം കേരള പാഠാവലി: കാലാതീതം കാവ്യവിസ്മയം യൂണിറ്റ്‌ലക്ഷ്മണ സാന്ത്വനം, ഋതുയോഗം, പാവങ്ങള്‍, അനുഭൂതികള്‍ ആവിഷ്‌കാരങ്ങള്‍. യൂണിറ്റ് വിശ്വരൂപം, പ്രിയദര്‍ശനം, കടല്‍ത്തീരത്ത്. സംഘര്‍ഷങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍. യൂണിറ്റ്പ്രലോഭനം, യുദ്ധത്തിന്റെ പരിണാമം.

മലയാളം അടിസ്ഥാന പാഠാവലി ജീവിതം പടര്‍ത്തുന്ന വേരുകള്‍. യൂണിറ്റ് പ്ലാവിലക്കഞ്ഞി, ഓരോ വിളിയും കാത്ത്, അമ്മത്തൊട്ടില്‍. നിലാവുപെയ്യുന്ന നാട്ടുവഴികള്‍. യൂണിറ്റ് കൊച്ചുചക്കരച്ചി, ഓണമുറ്റത്ത്, കോഴിയും കിഴവിയും.

ഇംഗ്ലീഷ് - അഡ്വഞ്ചേഴ്‌സ് ഇന്‍ എ ബന്യന്‍ ട്രീ, ദ സ്‌നേക് ആന്‍ഡ് ദി മിറര്‍, ലൈന്‍സ് റിട്ടണ്‍ ഇന്‍ ഏര്‍ലി സ്പ്രിങ്, പ്രൊജക്ട് ടൈഗര്‍, ദ ബെസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഐ എവര്‍ മെയ്ഡ്, ദ ബല്ലാഡ് ഓഫ് ഫാദര്‍ ഗിള്ളിഗന്‍, ദ ഡെയ്ഞ്ചര്‍ ഓഫ് എ സിംഗിള്‍ സ്റ്റോറി, ദ സ്‌കോളര്‍ഷിപ്പ് ജാക്കറ്റ്, മദര്‍ ടു സണ്‍.

സാമൂഹികശാസ്ത്രത്തില്‍ 21 പാഠഭാഗങ്ങള്‍. ഊര്‍ജതന്ത്രത്തില്‍ ഏഴു പാഠങ്ങളിലെ ഉപവിഭാഗങ്ങള്‍. രസതന്ത്രത്തിലെ ഏഴു യൂണിറ്റുകളിലെ ഉപവിഭാഗങ്ങള്‍. ജീവശാസ്ത്രത്തിലെ എട്ട് അധ്യായങ്ങളിലെ ഉപവിഭാഗങ്ങള്‍. ഗണിതത്തില്‍ 11 പാഠങ്ങള്‍ എന്നിവയാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്ലസ്ടു

മലയാളം

എഴുത്തകം യൂണിറ്റ്: പ്രവേശകംകണ്ണാടി കാണ്‍മോളവും, പ്രകാശം ജലം പോലെയാണ്, കിരാതവൃത്തം, അവകാശങ്ങളുടെ പ്രശ്‌നം.

തനതിടം യൂണിറ്റ്: കാക്കാരശ്ശിപ്പാട്ട് കേശിനീമൊഴി, അഗ്‌നിവര്‍ണന്റെ കാലുകള്‍, പാദത്തിന്റെ പഥത്തില്‍, മാപ്പിളപ്പാട്ടിലെ കേരളീയത.

ദര്‍പ്പണം യൂണിറ്റ്: കൊള്ളിവാക്കല്ലാതൊന്നും, ഗൗളിജന്മം.

മലയാളം: ഐച്ഛികം: കാവ്യപര്‍വം യൂണിറ്റ് വിഭീഷണഹിതോപദേശം, മുത്തുമണികള്‍, ശാന്തം കരുണം, മലയാള ഗദ്യപരിണാമം

രംഗപര്‍വം യൂണിറ്റ്: മധുരിക്കും ഓര്‍മകള്‍, ഒരുകൂട്ടം ഉറുമ്പുകള്‍, ഊരുഭംഗം, തനതു നാടകവേദി.

ആഖ്യാനപര്‍വം യൂണിറ്റ്: കാലം മാറുന്നു, കാട് വിളിക്കുന്നു.

ഇംഗ്ലീഷ്:

ദ ത്രീ എല്‍.എസ്. ഓഫ് എംപവര്‍മെന്റ്, മാച്ച്‌ബോക്‌സ്, എനി വുമെണ്‍, ഹൊരേഗല്ലു, മെന്‍ഡിങ് വാള്‍, ദി അവര്‍ ഓഫ് ട്രൂത്ത്, എ ത്രീവീല്‍ഡ് റെവലൂഷന്‍, റൈസ്, ഡെയ്‌ഞ്ചേഴ്‌സ് ഓഫ് ഡ്രഗ് അബ്യൂസ്.

കണക്ക് 13, ഫിസിക്‌സ് 14, കെമിസ്ട്രി 16, ബോട്ടണി 8, സുവോളജി 8, ഹിസ്റ്ററി15, പൊളിറ്റിക്കല്‍ സയന്‍സ് സ്വാതന്ത്ര്യത്തിന് ശേഷം 9, സമകാലീന ലോകരാഷ്ട്രീയം 9, ജ്യോഗ്രഫി 10 എന്നിങ്ങനെയാണ് പാഠങ്ങളുടെ എണ്ണം.

Content Highlights: Focus area  for SSLC and Plus Two examinations have been published