സ്റ്റ് ബെല്ലും സ്‌കൂളുകളില്‍ നിന്നുള്ള അവസാനഘട്ട പിന്തുണയും ഫോക്കസ് ഏരിയ കേന്ദ്രീകരിച്ച ചോദ്യങ്ങളും അധികചോദ്യങ്ങളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമൊക്കെ പരീക്ഷയെ ആശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കിയെങ്കിലും അത്ര എളുപ്പമായിരുന്നില്ല ഇംഗ്ലീഷ് പേപ്പര്‍.

മോഡല്‍ പരീക്ഷയില്‍നിന്ന് വ്യത്യസ്തമായി ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചോദ്യങ്ങള്‍ ഗദ്യപാഠഭാഗത്തുനിന്ന് വായനയും അവധാരണവും ആവശ്യപ്പെടുന്നവയായിരുന്നു. വരികള്‍ക്കുള്ളില്‍ ഉത്തരമൊളിപ്പിച്ചിരുന്ന ഈ ചോദ്യങ്ങള്‍ ആരെയും കുഴക്കാന്‍ ഇടയില്ല.

'ദ ബലാഡ് ഓഫ് ഫാദര്‍ ഗില്ലിഗന്‍' എന്ന കവിതയെ ആസ്പദമാക്കിയുള്ള ആറുമുതല്‍ ഒമ്പതുവരെ ചോദ്യങ്ങള്‍ പൊതുവേ നിലവാരം പുലര്‍ത്തി. 10, 11 ചോദ്യങ്ങള്‍ കവിതാസ്വാദനം തയ്യാറാക്കാനായിരുന്നു. 'ലൈന്‍സ് റിട്ടണ്‍ ഇന്‍ ഏര്‍ളി സ്പ്രിങ്', 'ദി ബലാഡ് ഓഫ് ഫാദര്‍ ഗില്ലിഗന്‍' എന്നീ രണ്ട് കവിതകളുടെയും പ്രമേയം, കാവ്യഭംഗി, അലങ്കാരഭംഗി എന്നിവയിലൂടെ കടന്നുപോകേണ്ട ആസ്വാദനം പ്രതീക്ഷിത ചോദ്യമായതിനാല്‍ ശരാശരിക്കാരെപ്പോലും ബുദ്ധിമുട്ടിക്കാന്‍ വഴിയില്ല. അണ്‍ നോണ്‍ പാസേജുമായി ബന്ധപ്പെട്ട 12 മുതല്‍ 17 വരെ ചോദ്യങ്ങളില്‍ അവസാന മൂന്നു ചോദ്യങ്ങളും ഗൗരവമായ വായന ആവശ്യപ്പെടുന്നവയായിരുന്നു.

വ്യവഹാര രൂപങ്ങളിലൂടെ സാമൂഹികജ്ഞാനനിര്‍മിതിയുറപ്പാക്കുന്ന സ്വാഭാവിക പ്രവര്‍ത്തനങ്ങളാണ് ഇന്ന് ഭാഷാപഠനത്തിന്റെ പ്രത്യേകത. ഇത്തരം വ്യവഹാര രൂപങ്ങള്‍ തയ്യാറാക്കാനുള്ള ചോദ്യങ്ങളായിരുന്നു 18 മുതല്‍ 36 വരെ. ഇതില്‍ ആദ്യഭാഗത്ത് ഏഴ് സ്‌കോറുള്ള മൂന്ന് നെഗറ്റീവ് ചോദ്യങ്ങളുണ്ടായിരുന്നു. റൈറ്റപ്പ്, ഡിസ്‌ക്രിപ്ഷന്‍ ഇവയടങ്ങിയ ഈ ഭാഗത്ത് വ്യത്യസ്തത സൃഷ്ടിക്കാന്‍ പ്രസംഗവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഉള്‍പ്പെടുത്താമായിരുന്നു. ആറ് സ്‌കോര്‍ നേടാന്‍ കഴിയുന്ന 23 മുതല്‍ 27 വരെ ചോദ്യങ്ങളില്‍ പ്രൊഫൈല്‍, കഥാപാത്ര സവിശേഷത തുടങ്ങിയവ കുട്ടികള്‍ ആസ്വദിച്ച് എഴുതിക്കാണണം.

അഞ്ച് സ്‌കോറിനുള്ള 28 മുതല്‍ 36 വരെ ചോദ്യങ്ങളില്‍ പാരഗ്രാഫ് തയ്യാറാക്കാനുള്ള മൂന്നു ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്നുള്ളവയായിരുന്നു. ഇത്തരം പാഠഭാഗങ്ങളെ അധികരിച്ച് പൊതുവായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ചോദ്യങ്ങള്‍ പ്രതീക്ഷിച്ച കുട്ടികള്‍ നിരാശരാകാന്‍ സാധ്യതയുണ്ട്. നോട്ടീസ്, ഡയറി, തുടങ്ങിയ ചോദ്യങ്ങള്‍ കുട്ടികള്‍ പ്രതീക്ഷിച്ചതുതന്നെ. അപ്പൂപ്പനുമായുള്ള അഭിമുഖ ചോദ്യങ്ങള്‍ അത്ര പ്രതീക്ഷിച്ചവയായിരുന്നില്ല. പട്ടികയെ ആസ്പദമാക്കിയുള്ള 37 മുതല്‍ 42 വരെ ചോദ്യങ്ങള്‍ ഒറ്റവായനയില്‍ത്തന്നെ ഉത്തരം തെളിയുന്നവയായിരുന്നു.

വ്യാകരണാധിഷ്ഠിത ചോദ്യങ്ങളില്‍ സംഭാഷണ ശകലങ്ങള്‍ പൂരിപ്പിക്കാനുള്ള 43-ാം ചോദ്യം സമര്‍ഥരായ കുട്ടികളെപ്പോലും കുഴക്കും. അണ്‍ഫോക്കസ്ഡ് ഏരിയയില്‍ നിന്നുള്ള ഈ ഭാഗം എഴുതണമെങ്കില്‍ കഥാതന്തു മനസ്സിലാക്കണം. പതിവില്‍ നിന്നു വ്യത്യസ്തമായി നാലു ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയത്. ബി, സി എന്നീ പിരിവുകള്‍ പല കുട്ടികളെയും വലയ്ക്കാന്‍ സാധ്യതയുണ്ട്. പരിചിതമായ ഫ്രേസല്‍ വെര്‍ബുകളാണ് ഉള്‍പ്പെടുത്തിയതെന്നതിനാല്‍ 44-ാം ചോദ്യം ലളിതമായിരുന്നു. തെറ്റുകള്‍ തിരുത്തേണ്ട 45-ാം ചോദ്യം എല്ലാ വിഭാഗത്തില്‍പ്പെട്ട പഠിതാക്കളെയും തൃപ്തിപ്പെടുത്തും.

ആറു പാഠങ്ങളടങ്ങുന്ന ഫോക്കസ് ഏരിയയില്‍നിന്ന് ബഹുഭൂരിപക്ഷം ചോദ്യങ്ങളും തയ്യാറാക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ആവര്‍ത്തന വിരസത ഇവിടെയും സംഭവിച്ചിട്ടുണ്ട്.

(മാന്നാര്‍ എന്‍.എസ്. ഗേള്‍സ് എച്ച്.എസിലെ അധ്യാപകനാണ് ലേഖകന്‍)

Content Highlights: SSLC exam, English question paper analysis