ഠനം ആഗ്രഹിക്കുന്നവർക്ക് ലോക്ക്​ഡൗൺ ദിവസങ്ങളെ ഫലപ്രദമായി ചെലവഴിക്കാനുള്ള ഒരു മാർഗമാണ് ഓൺലൈൻ കോഴ്‌സുകൾ. വിദ്യാർഥികൾക്ക് പുതിയ കോഴ്‌സുകൾ പഠിക്കുന്നതിനൊപ്പം അധ്യാപകർക്കും അവരുടെ അധ്യാപന അഭിരുചികളെ മെച്ചപ്പെടുത്താൻ ഈ ദിവസങ്ങളെ വിനിയോഗിക്കാം. എങ്ങനെയെന്നല്ലേ, അതിനുള്ള ഉത്തരമാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.), നാഷണൽ ഇനീഷ്യേറ്റീവ് ഫോർ ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് വഴി മുന്നോട്ടുവെക്കുന്ന ഓൺലൈൻ ലേണിങ് മൊഡ്യൂൾസ്. സാങ്കേതികവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കാണ് ഈ അവസരം പൂർണമായും പ്രയോജനപ്പെടുത്താൻ സാധിക്കുക.  

എങ്ങനെയാണ് പഠനം

സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കുള്ള ഓൺലൈൻ കോഴ്‌സ് ആണിത്‌. അധ്യാപന പാടവം, ആശയവിനിമയ ശേഷി വികസനം തുടങ്ങി ഒട്ടേറെ മേഖലകളിലെ അധ്യാപകരുടെ കഴിവിനെ മെച്ചപ്പെടുത്താൻ ഈ കോഴ്‌സുകളിലൂടെ സാധിക്കും. എട്ട് മൊഡ്യൂളുകളായി 300 മണിക്കൂറിന്റെ കോഴ്‌സ് ആണ് ലഭിക്കുക. 

ഓരോ മൊഡ്യൂളിനും പരീക്ഷകളും വിലയിരുത്തലുകളും ഉണ്ടാവും. ഓൺലൈൻ വീഡിയോ കോഴ്‌സ്, പുസ്തകങ്ങൾ, ലിങ്കുകൾ തുടങ്ങിയവ പഠനത്തിന്റെ ഭാഗമായി ലഭിക്കും. ആവശ്യമെങ്കിൽ ചർച്ച ചെയ്ത് പഠിക്കാനുള്ള സൗകര്യവുമുണ്ട്.

മൊഡ്യൂളുകൾ

നേരത്തേ സൂചിപ്പിച്ചതുപോലെ എട്ട് മൊഡ്യൂളുകളാണ് കോഴ്‌സിൽ ഉള്ളത്. സാങ്കേതിക വിദ്യാഭ്യാസത്തെക്കുറിച്ചും പാഠ്യപദ്ധതികളെക്കുറിച്ചുമുള്ള വിശദാംശങ്ങളടങ്ങിയതാണ് ആദ്യത്തെ മൊഡ്യൂൾ. 

തുടർന്നുള്ള മൊഡ്യൂളുകളിൽ അധ്യാപകരുടെ സാങ്കേതിക പരിജ്ഞാനം, ആശയവിനിമയശേഷി, സാങ്കേതികത അടിസ്ഥാനമാക്കിയുള്ള അധ്യാപനം, സെൽഫ് ലേണിങ്, ഇൻസ്ട്രക്‌ഷണൽ പ്ലാനിങ് തുടങ്ങി ഒട്ടേറെ വിഷയങ്ങളെക്കുറിച്ചുള്ള പരിശീലനം ലഭിക്കും. വിവരങ്ങൾക്ക്: http://www.nittt.ac.in/ 

Content Highlights: NITT hosts online courses for teachers