മെഡിക്കൽ/എൻജിനീയറിങ്/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികളിലേക്ക് വിദ്യാർഥികൾ കടക്കുകയാണ്. വിവിധ മാറ്റങ്ങളോടെയാണ് ഇത്തവണ മെഡിക്കൽ പ്രവേശനം. എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന് മാത്രമായിരുന്ന നീറ്റ് - യു.ജി. 2018 (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ, ഈ വർഷം മുതൽ ആയുർവേദ, സിദ്ധ, യോഗ ആൻഡ് നാച്വറോപ്പതി, യുനാനി, ഹോമിയോപ്പതി ബിരുദതല പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മാനദണ്ഡമാകും. അതിനാൽ മേയ് ആറിന് നടക്കുന്ന നീറ്റ് പരീക്ഷ മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രധാനപ്പെട്ടതാണ്.

നീറ്റ്‌ - മെഡിക്കൽ പ്രവേശന നടപടികൾ
:സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് മാത്രമല്ല, സംസ്ഥാനത്തെ കൽപിത സർവകലാശാല, സ്വകാര്യ മെഡിക്കൽ കോളേജുകൾ എന്നിവയിലേക്കുള്ള പ്രവേശന നടപടികൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കുന്നതാണ്. നീറ്റ് യു.ജി. യോഗ്യതാ പരീക്ഷ മാത്രമാണ്. യോഗ്യത നേടാനുള്ള മാർക്ക് എത്രയെന്ന് നേരത്തേ അറിയാൻ കഴിയില്ല. അതിനാൽ നീറ്റ് ഫലം വന്നതിനുശേഷമുള്ള പ്രവേശന നടപടികളിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നു. നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന പൊതു കൗൺസലിങ്ങിനെക്കുറിച്ച് ആശങ്കകൾ ഏറെയാണ്. ഇതെല്ലാം പരിഹരിക്കാൻ  മാതൃഭൂമി ഡോട്ട് കോം നടത്തുന്ന Ask Expert ലൂടെ സാധിക്കും. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയാണ് സെമിനാറിന്റെ ടൈറ്റിൽ സ്പോൺസർ. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് വാരികോലി പവേർഡ് ബൈ സ്‌പോൺസറും ആസ്പയർ എബ്രോഡ് സ്റ്റഡീസ് കൊച്ചി കോ-സ്‌പോൺസറുമാണ്.

ബി.ടെക്‌ കഴിഞ്ഞാൽ
:പ്രവേശനപരീക്ഷകളുടെ ഫലം വന്നതിനുശേഷം നടക്കുന്ന ഓപ്ഷൻ രജിസ്‌ട്രേഷൻ മുതൽ ഇഷ്ടപ്പെട്ട കോളേജും കോഴ്‌സും തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സെമിനാറിൽ പ്രതിപാദിക്കും. ബി.ടെക്. കഴിഞ്ഞാലുള്ള സാധ്യതകളെക്കുറിച്ച് പ്രത്യേക സെഷൻ ഉണ്ട്. ജെ.ഇ.ഇ. മെയിൻ ഒന്നാം പേപ്പറിന്റെ സ്‌കോറും അഖിലേന്ത്യാ റാങ്കും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ഐ.ഐ.ടി. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. അഡ്വാൻസ്ഡ് മേയ് 20-ന് നടക്കും.

വിദഗ്ദ്ധരുടെ ക്ളാസുകൾ
:വിദഗ്‌ധരെ ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷാ മുൻ ജോയന്റ് കമ്മിഷണർമാരായ ഡോ.എസ്. സന്തോഷ്, ഡോ. എസ്. രാജൂകൃഷ്ണൻ, ജെ.ഇ. ഇ. അഡ്വാൻസ്ഡ് പ്രഥമ ചെയർമാനും മദ്രാസ് ഐ.ഐ.ടി. മാത്തമാറ്റിക്സ് വിഭാഗം മേധാവിയുമായ ഡോ. എസ്. സുന്ദർ, മദ്രാസ് ഐ.ഐ.ടിയിലെ മുൻ പ്രൊഫസർ ഡോ. കൃഷ്ണൻ സ്വാമിനാഥൻ, കുസാറ്റ് പരീക്ഷാ കൺട്രോളർ ഡോ. സുനിൽ കെ. നാരായണൻകുട്ടി, കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി എന്റർപ്രണർഷിപ്പ് മുൻ ഡയറക്ടർ ഡോ.ടി.പി. സേതുമാധവൻ, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. കെ.എ. നവാസ്, ഫിസാറ്റ് പ്ലേസ്‌മെന്റ് വിഭാഗം കോ-ഓർഡിനേറ്റർ ജി. ഉണ്ണികർത്ത തുടങ്ങിയവർ ക്ലാസെടുക്കും. തുടർച്ചയായി ഒൻപതാം വർഷമാണ് മാതൃഭൂമി സെമിനാർ നടത്തുന്നത്. 

സംശയങ്ങൾ ചോദിക്കാം
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായി പ്രത്യേക പാനൽ ചർച്ചയുണ്ടാകും. പങ്കെടുക്കുന്ന വിദ്യാർഥിക്ക് (രക്ഷിതാവ് ഉൾപ്പെടെ) 300  രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പ്രവേശന നടപടിക്രമങ്ങളും കഴിഞ്ഞവർഷത്തെ അവസാന റാങ്ക് നില വിശദീകരിക്കുന്ന ബുക്ക്‌ലെറ്റും ഉച്ചഭക്ഷണവും സൗജന്യമാണ്. സെയ്‌ന്റ് ജോസഫ്‌സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി പാല, ലൂർദ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം എന്നിവർ അസോസിയേറ്റ് സ്‌പോൺസറുമാണ്. എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെയാണ് എറണാകുളത്ത്‌ സെമിനാർ നടത്തുന്നത്.

 

രജിസ്റ്റർ ചെയ്യാം
http://www.mathrubhumi.com/
askexpert2018
education@mpp.co.in
9061746463, 7025893339

 

മേയ് 23
തിരുവനന്തപുരം 
ടാഗോർ തിയേറ്റർ


മേയ് 28 
കോഴിക്കോട് 
ടാഗോർ സെന്റിനറി ഹാൾ 


മേയ് 31 
എറണാകുളം 
ടി.ഡി.എം. ഹാൾ