Silverbulletപ്രതിസന്ധികള്‍ക്കു മുന്നില്‍ പതറുന്നവര്‍ക്കുള്ളതല്ല അസാധാരണമായ വിജയകഥകള്‍. ആഗോള പ്രശസ്ത ഐടി സര്‍വീസ് കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ എന്‍. ആര്‍ നാരായണമൂര്‍ത്തിയുടെ ജീവിതത്തിലും പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു.

സാധാരണ കുടുംബത്തില്‍ നിന്നുള്ള, പഠനത്തില്‍ മിടുക്കനായിരുന്ന നാരായണമൂര്‍ത്തിക്ക് സംരംഭകനാകാനായിരുന്നു ആഗ്രഹം. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് മാസ്റ്റേഴ്‌സും കരസ്ഥമാക്കിയ നാരായണമൂര്‍ത്തിക്ക് അഹമ്മദബാദ് ഐഐഎമ്മില്‍ ചീഫ് സിസ്റ്റംസ് പ്രോഗ്രാമറായി ജോലി ലഭിച്ചതാണ്. മികച്ച ജോലി നേടിയെങ്കിലും, സ്വന്തം സംരംഭം എന്ന സ്വപ്നത്തെ പിന്‍തുടര്‍ന്ന് സോഫ്‌ട്രോണിക്‌സ് എന്ന പേരില്‍ ആദ്യത്തെ സ്ഥാപനം തുറന്നു. ഒന്നര വര്‍ഷമായപ്പോഴേക്കും അത് പരാജയപ്പെട്ടു. കൈ പൊള്ളിയെങ്കിലും അദ്ദേഹം ലക്ഷ്യത്തില്‍ നിന്നു പിന്‍മാറിയില്ല. 

ഇന്‍ഫോസിസ് തുടങ്ങാന്‍ ശ്രമിക്കുമ്പോഴും പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍, കംപ്യൂട്ടറുകളും ഐടി സെക്ടറും അത്ര വ്യാപകമല്ലാത്തതിനാല്‍, ഈ കമ്പനിക്ക് ലോണ്‍ കൊടുക്കാന്‍ പോലും ബാങ്കുകള്‍ തയ്യാറായില്ല. ഒടുവില്‍ ഭാര്യ സുധ മൂര്‍ത്തി നല്‍കിയ വെറും 10,000 രൂപ കൊണ്ടാണ് നാരായണമൂര്‍ത്തിയും ആറു സുഹൃത്തുക്കളും ചേര്‍ന്ന് 1981 ല്‍ ഇന്‍ഫോസിസ് തുടങ്ങിയത്. അതായിരുന്നു കമ്പനിയുടെ ആദ്യത്തെ മൂലധനം. മൂര്‍ത്തിയുടെ വീടിന്റെ മുന്‍വശത്തെ മുറിയായിരുന്നു ഇന്‍ഫോസിസിന്റെ ആദ്യ ഓഫീസ്. അവിടെ നിന്നാണ് 50 രാജ്യങ്ങളിലായി ആയിരത്തിലധികം ക്ലൈന്റ്‌സുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ഒന്നായി ഇന്‍ഫോസിസ് മാറിയത്. 2016 ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം 1137.8 കോടി ഡോളറാണ് കമ്പനിയുടെ ആകെ ആസ്തി. 

ആദ്യത്തെ സ്ഥാപനം പൊട്ടിയതും, ഒരു സ്ഥാപനം തുടങ്ങാന്‍ 10,000 രൂപ ഒന്നുമല്ല എന്ന യാഥാര്‍ത്ഥ്യവും, ഒരു ബാങ്കും ലോണ്‍ തരാന്‍ തയ്യാറാകാത്തതും, തുടക്കത്തിലെ പ്രതിസന്ധികളും ഒന്നും നാരായണമൂര്‍ത്തിയെ ഒരിക്കലും തളര്‍ത്തിയില്ല. തളരാത്ത ആ ആത്മധൈര്യത്തെ പത്മശ്രീയും പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

നെവര്‍ ഗിവ് അപ്

നിസാരകാരണങ്ങളാല്‍ എന്‍ട്രന്‍സ് എഴുതാന്‍ മടിക്കുന്ന കുട്ടികള്‍ക്കും വേണം ഇതുപോലുള്ള നെവര്‍ ഗിവ് അപ് ആറ്റിറ്റിയൂഡ്. 'രണ്ടു വര്‍ഷം കോച്ചിംഗ് എടുത്തിട്ടില്ല, മികച്ച സ്ഥാപനത്തില്‍ പഠിച്ചിട്ടില്ല' എന്നൊക്കെ വിചാരിച്ച് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതില്‍ നിന്ന് പിന്മാറരുത്. ഒരിക്കല്‍ എഴുതിയിട്ട് അഡ്മിഷന്‍ കിട്ടിയില്ല എന്ന കാരണത്താലും ഒരിക്കല്‍ക്കൂടി ശ്രമിക്കാതിരിക്കരുത്. എന്‍ട്രന്‍സ് പരീക്ഷയ്ക്കായി പഠിക്കേണ്ടത് ഒരു പ്രത്യേക സ്ട്രാറ്റജി അനുസരിച്ചാണ്. 

ആ വിധത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ് www.silverbullet.in എന്ന വെബ്‌സൈറ്റിന്റെ ലേണിംഗ് കണ്ടന്റ്. കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച രീതിയില്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുവേണ്ടി നിങ്ങളുടെ വീട്ടിലിരുന്ന് പഠിക്കാന്‍ സില്‍വര്‍ബുള്ളറ്റ് അവസരമൊരുക്കുന്നു.  

ഫീസും താരതമ്യേന കുറവാണ്. എന്‍ജിനീയറിംഗ്/മെഡിക്കല്‍ എന്‍ട്രന്‍സ് ക്രാഷ് കോഴ്‌സിന് 1400 രൂപയും രണ്ടും ഒരുമിച്ച് പഠിക്കുന്നതിന് 2100 രൂപയും ഏതെങ്കിലും ഒരു വിഷയം മാത്രം പഠിക്കുന്നതിന് 700 രൂപയുമാണ് ഫീസ്. മെയ് 15 വരെയാണ് ഓരോ കോഴ്‌സിന്റെയും കാലാവധി. ഓണ്‍ലൈന്‍ വഴിയോ മാതൃഭൂമി ഓഫീസിലെ ക്ലാസിഫൈഡ് കൗണ്ടറിലോ ഫീസടച്ച് ക്രാഷ് കോഴ്‌സിന് പേര് രജിസ്റ്റര്‍ ചെയ്യാം.

Silverbullet