മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി(എം.സി.സി.) പ്രഖ്യാപിച്ച അഖിലേന്ത്യാക്വാട്ട ആദ്യ അലോട്ട്മെന്റില്‍ എം.ബി.ബി.എസിന് 10013 വരെ റാങ്കുള്ളവര്‍ക്ക് രാജ്യത്തെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. അലോട്ട്മെന്റ് ലഭിച്ചു. ഒ.ബി.സി -9536, എസ്.സി -58502, എസ്.ടി -76739, ഭിന്നശേഷി വിഭാഗം: ജനറല്‍ -325961, ഒ.ബി.സി -301731, എസ്.സി -623811, എസ്.ടി -831138 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ ദേശീയതല അവസാന അഖിലേന്ത്യാക്വാട്ട റാങ്കുകള്‍.
ബി.ഡി.എസ്. ദേശീയതല അവസാന റാങ്കുകള്‍: ജനറല്‍ -16513, ഒ.ബി.സി. -16301, എസ്.സി -75648, എസ്.ടി -103034, ഭിന്നശേഷി വിഭാഗം: ജനറല്‍ -417994, ഒ.ബി.സി -207650, എസ്.സി -634561.
കല്പിത സര്‍വകലാശാല അവസാന റാങ്ക്: എം.ബി.ബി.എസ്: മാനേജ്മെന്റ്/ പെയ്ഡ്-435194, എന്‍.ആര്.ഐ. -816768; ബി.ഡി.എസ് -മാനേജ്മെന്റ്/ പെയ്ഡ് -843956, എന്‍.ആര്.ഐ -586552.
എ.എം.യു.ഓപ്പണ്‍: എം.ബി.ബി.എസ് -2331, ബി.ഡി.എസ്. -15094.
ജാമിയ മിലിയ ഓപ്പണ്‍: ബി.ഡി.എസ് -14966
തെക്കന്‍ സംസ്ഥാനങ്ങളിലെ ചില കോളേജുകളിലെ എം.ബി.ബി.എസ്. അഖിലേന്ത്യാ ക്വാട്ട അവസാന റാങ്കുകള്‍: ബാംഗ്ളൂര്‍ മെഡിക്കല്‍ കോളേജ് -774, മദ്രാസ് മെഡിക്കല്‍ ചെന്നൈ -912, സ്റ്റാന്‍ലി മെഡിക്കല്‍ ചെന്നൈ-1923, മൈസൂര്‍ മെഡിക്കല്‍ കോളേജ് -2389, ഇ.എസ്.ഐ. ബാംഗ്ളൂര്‍ -2649, കില്‍പോക് ചെന്നൈ -3616, കോയമ്പത്തൂര്‍ എം.സി. -3707, ഗവ. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് -3815, മധുരെ മെഡിക്കല്‍ കോളേജ് -4626, കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഹൂബ്ലി -5010, ഇ.എസ്.ഐ.കോയമ്പത്തൂര്‍ -5575, ജി.എം.സി.തിരുനല്‍വേലി -5680, ജി.എം.കെ.എം.സി.സേലം -5690, തഞ്ചാവൂര്‍ എം.സി. -6126, കന്യാകുമാരി ജി.എം.സി. - 6140, ബല്‍ഗാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്-6192, ചെങ്കല്‍ പെട്ട് എം.സി-6562, മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് -6554, തേനി ജി.എം.സി. -6672, ഇ.എസ്.ഐ. ചെന്നൈ -6726, കെ.എ.പി.വി.ജി.എം.സി.തിരുച്ചിറപ്പള്ളി -6866, തൂത്തുക്കുടി എം.സി -7281, ജി.വി.എം.സി.വില്ലുപുരം -7446, ഷിമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് -7504, തിരുവണ്ണാമല എം.സി -7637, ജി.ടി.എം.സി. തിരുവാരൂര്‍ -7831, ഗവ.ശിവഗംഗ എം.സി. -8025, ഗവ.പുതുക്കോട്ട എം.സി -8045, ഇ.എസ്.ഐ. ഗുല്‍ബര്‍ഗ -8066
എം.സി.സി. കൗണ്‍സലിങ്: അലോട്ട്മെന്റ് നടത്തിയ സീറ്റുകളും സ്ഥാപനങ്ങളും
എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്സുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി നടത്തിയ ആദ്യ അലോട്ട്മെന്റില്‍ അലോട്ടുചെയ്ത സീറ്റുകള്‍.
അഖിലേന്ത്യാ ക്വാട്ട: എം.ബി.ബി.എസ്: 4901 സീറ്റ്. (232 സ്ഥാപനങ്ങള്‍). ബി.ഡി.എസ്: 416 സീറ്റ് (41 സ്ഥാപനങ്ങള്‍)
കല്പിത സര്‍വകലാശാല: എം.ബി.ബി.എസ്: മാനേജ്മെന്റ്/ പെയ്ഡ്: 5867 സീറ്റ്. എന്‍.ആര്.ഐ.-226 (42 സ്ഥാപനങ്ങളിലായി). ബി.ഡി.എസ്: മാനേജ്മെന്റ്/ പെയ്ഡ്: 1995 സീറ്റ് എന്‍.ആര്.ഐ.- 4 (32 സ്ഥാപനങ്ങളിലായി).
എ.എം.യു. ഓപ്പണ്‍: എം.ബി.ബി.എസ്-72, ബി.ഡി.എസ്-17, ജാമിയ ഓപ്പണ്‍: ബി.ഡി.എസ്-23.
Content Highlights: Medical Allotment, MBBS Admission, MCC Counsel