നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യു.ജി. 2020 അടിസ്ഥാനമാക്കിയുള്ള കേരളത്തിലെ മെഡിക്കല്‍ പ്രവേശനനടപടികള്‍ ചൊവ്വാഴ്ച നടക്കുന്ന മാതൃഭൂമി പ്രൊഫഷണല്‍ കോഴ്സ് ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാറില്‍ വിശദീകരിക്കും. പ്രവേശനപരീക്ഷ മുന്‍ ജോയന്റ് കമ്മിഷണര്‍ ഡോ. എസ്. സന്തോഷ് ആണ് ക്ലാസ് എടുക്കുന്നത്. ഉച്ചയ്ക്ക് 2.15-ന് ക്ലാസ് ആരംഭിക്കും. ഗൂഗിള്‍ മീറ്റ് വഴി നടക്കുന്ന ക്ലാസ് മാതൃഭൂമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ facebook.com/mathrubhumidotcom വഴി എല്ലാവര്‍ക്കും കാണാം. കമന്റ് ഓപ്ഷനിലൂടെ ചോദ്യങ്ങള്‍ ചോദിക്കാം.
നീറ്റ് പരീക്ഷ കഴിഞ്ഞു. ഫലം വന്നുകഴിഞ്ഞാല്‍ മെഡിക്കല്‍ പ്രവേശനത്തിന് എങ്ങനെ തയ്യാറെടുക്കാം, സംസ്ഥാന സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍, ഫീസ്, സ്വാശ്രയ കോളേജുകളിലെ പ്രവേശനം എന്നിവ സെമിനാറില്‍ വിശദീകരിക്കും.
എം.ബി.ബി.എസ്., ബി.ഡി.എസ്, ബി.എസ്.എം.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്., ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്., ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്സി. ഫോറസ്ട്രി, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് എന്നീ കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളുണ്ട്. ഇവയെല്ലാം പരിഹരിക്കാന്‍ പ്രൊഫഷണല്‍ കോഴ്സ് ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാര്‍ സഹായിക്കും.
എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍
എന്‍ജിനിയറിങ് ബ്രാഞ്ചുകളായ സിവില്‍, മെക്കാനിക്കല്‍, ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ് ഉള്‍പ്പെടെ വിവിധ ബ്രാഞ്ചുകളുണ്ട്. ഓരോ ബ്രാഞ്ചിലും എന്തെല്ലാം പഠിക്കണം, ഏത് രീതിയിലാകും കോഴ്സ്, പ്ലേസ്മെന്റ് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പ്രവേശനം നേടുന്നതിനുമുമ്പ് അറിഞ്ഞിരിക്കണം. ഇതെല്ലാം വിശദീകരിക്കും. ഫീസ്, കഴിഞ്ഞ വര്‍ഷത്തെ അവസാന റാങ്ക്, പ്രവേശന നടപടികള്‍ എന്നിവയെക്കുറിച്ച് അറിയാം. ഐ.ഐ.ടി., എന്‍.ഐ.ടി. പ്രവേശനം, എത്ര റാങ്ക് വരെയുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും, ഫീസ് എത്രയായിരിക്കും തുടങ്ങിയ സംശയങ്ങള്‍ പരിഹരിക്കാം. എന്‍ജിനിയറിങ് സ്‌കോര്‍ പുറത്തുവന്നാലുള്ള നടപടിക്രമങ്ങള്‍ പറയും. മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നത്, സമീകരണം, അതുകഴിഞ്ഞ് റാങ്ക് പ്രഖ്യാപനം ഇങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ സെമിനാറില്‍ പങ്കെടുക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തതവരുത്താം. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്)യിലെ പ്രവേശന നടപടികളും അറിയാം.
രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: https://www.mathrubhumi.com/askexpert2020
Content Highlights: Mathrubhumi Ask Expert will be conducted from Tuesday 15 September