ന്തിനും ഏതിനും മൊബൈല്‍ ആപ്പുകളെ ആശ്രയിക്കുന്ന ഇക്കാലത്ത് ഒരു ആപ്പ് സ്വന്തമായി നിര്‍മിച്ചാലോ....? മൊബൈല്‍ ആപ്പ് നിര്‍മാണം മദ്രാസ് ഐഐടി നിങ്ങളെ പഠിപ്പിക്കും. Introduction to Modern Application Development (IMAD) എന്നാണ് കോഴ്‌സിന്റെ പേര്. കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ അഞ്ച് ആഴ്ചകൊണ്ട് ആപ്പ് ഡെവലപ്പറാകാനുള്ള ഓണ്‍ലൈന്‍ കോഴ്‌സുമായിട്ടാണ് മദ്രാസ് ഐഐടി എത്തിയിരിക്കുന്നത്. 

Dr. Gaurav Raina"രാജ്യാന്തര, പ്രദേശിക തലങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാന്‍ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഇത്തരം കോഴ്‌സുകള്‍കൊണ്ട് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഇക്കണോമിയെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ്‌ ലക്ഷ്യം." - ഡോ.​ ഗൗരവ് റെയ്‌ന, കോഴ്‌സ് ഇന്‍സ്ട്രക്റ്റര്‍ (അസിസ്റ്റന്റ് പ്രൊഫ. ഇലക്ട്രിക്കല്‍ എന്‍ജി., മദ്രാസ് ഐഐടി)

തികച്ചും സൗജന്യമായി, മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സായാണ് പഠനം. കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ എവിടെയിരുന്നും പഠിക്കാം. ക്ലാസിനൊപ്പം പരിശീലനവും കോഴ്‌സിന്റെ ഭാഗമായിട്ടുണ്ട്. 20 മിനിട്ട് ദൈര്‍ഘ്യമുള്ള യട്യൂബ് വീഡിയോകളാണ് ക്ലാസുകള്‍. ഇത് NPTEL/Youtube ല്‍ നിന്ന് ലഭിക്കും. സപ്തംബര്‍ അഞ്ചിന് കോഴ്‌സ് ആരംഭിക്കും. www.imad.tech എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

അഞ്ച് മൊഡ്യൂളുകള്‍

  • ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്ക് പ്രോട്ടോക്കോള്‍ - ആമുഖം
  • സ്വന്തമായി വെബ് ആപ്ലിക്കേഷന്‍ നിര്‍മാണം
  • ഡാറ്റാബേസുകള്‍ ഉപയോഗിച്ച് ആപ്ലിക്കേഷന്‍ എങ്ങനെ ഡാറ്റ മോഡല്‍ ചെയ്യാം
  • ആപ്പിന്റെ പ്രവര്‍ത്തനവും സുരക്ഷയും ഉറപ്പാക്കല്‍
  • സ്വന്തം മൊബൈല്‍ ആപ്പ് നിര്‍മിക്കല്‍ 

വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ സ്വന്തമായി അവതരിപ്പിക്കാം. അറിവ് നേടാനും കഴിവുകള്‍ വളര്‍ത്തിയെടുക്കാനുമുള്ള ഇടമായി കോഴ്‌സിനെ മാറ്റാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മദ്രാസ് ഐഐടി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും

internshipഇന്റേണ്‍ഷിപ്പ്

കോഴ്‌സ് പൂര്‍ത്തിയാകുന്നവര്‍ക്ക് രാജ്യത്തെ പ്രമുഖ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ്/ജോലിക്കുള്ള അവസരങ്ങളുണ്ട്. ഇന്റേണ്‍ഷിപ്പിനായി ChargeBee, CloudCherry Analytics, PickYourTrail, SolverMinds, USP Studios, and Playfisk അടക്കമുള്ള കമ്പനികളുമായി മദ്രാസ് ഐഐടി സഹകരിക്കുന്നുണ്ട്.