എം.ടെക് പഠിക്കാം, സ്‌കോളര്‍ഷിപ്പോടെ; ജോലിയും ഉറപ്പാക്കാം. സ്‌പോണ്‍സര്‍ഷിപ്പോടെ സ്‌റ്റൈപ്പന്‍ഡും വാങ്ങി മദ്രാസ്/ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) അല്ലെങ്കില്‍, സൂറത്കല്‍/തിരുച്ചിറപ്പള്ളി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍.ഐ.ടി.) കണ്‍സ്ട്രക്ഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റില്‍ എം.ടെക്. പഠിക്കാം. 

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ എല്‍ ആന്‍ഡ് ടി പ്രോജക്ട് മാനേജ്മെന്റ് ആന്‍ഡ് എക്‌സിക്യൂഷന്‍ വിഭാഗത്തില്‍ ജോലി ഉറപ്പ്. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍, ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പില്‍കൂടിയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.

യോഗ്യത 

സര്‍വകലാശാല/സ്ഥാപനത്തില്‍നിന്ന് 2019-ല്‍ കോര്‍ സിവില്‍/കോര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം. ഫസ്റ്റ് ക്ലാസ് കുറഞ്ഞത് 65 ശതമാനം മാര്‍ക്കുനേടി ജയിച്ചിരിക്കണം. ആറാം സെമസ്റ്റര്‍വരെ ഈ മാര്‍ക്കുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുഴുവന്‍സമയ രണ്ടുവര്‍ഷം കോഴ്സ്. 

സ്‌കോളര്‍ഷിപ്പ്

കോഴ്സ് ഫീസും സ്‌പോണ്‍സര്‍ഷിപ്പ് ഫീസും പഠിക്കുന്ന സ്ഥാപനത്തിലേക്ക് നേരിട്ട് നല്‍കും. പ്രതിമാസം 13,400 രൂപ സ്‌റ്റൈപ്പന്‍ഡ്. ഈ കാലയളവില്‍ എല്‍ ആന്‍ഡ് ടിയുടെ സജീവ പ്രോജക്ടുകളില്‍ സഹകരിക്കാന്‍ അവസരം ലഭിക്കും. കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ പ്ലേസ്മെന്റ്.

തിരഞ്ഞെടുപ്പ്

ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഓണ്‍ലൈന്‍ ടെസ്റ്റിന് വിളിക്കും. വിഷയവും അഭിരുചിയും പരീക്ഷിക്കും. പിന്നെ അഭിമുഖവും മെഡിക്കല്‍ ടെസ്റ്റും

അപേക്ഷ

  • ഓണ്‍ലൈനായി ഡിസംബര്‍ 31-നകം അപേക്ഷ സമര്‍പ്പിക്കണം
  • ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി 24-ന്
  • അഭിമുഖം മാര്‍ച്ച് അവസാനവാരം മുതല്‍ ഏപ്രില്‍ രണ്ടാംവാരംവരെ
  • അന്തിമപട്ടിക മേയ് ആദ്യവാരം പ്രസിദ്ധീകരിക്കും 
  • ക്ലാസ് 2019 ജൂലായ് മുതല്‍
  • വിവരങ്ങള്‍ക്ക്: https://www.lntecc.com/homepage/common/build-india-scholarship.html

Content Highlights: Larsen & Toubro Build India Scholarship for Engineering Students, L&T scholarship