സമുദ്രത്തെയും മത്സ്യമേഖലയെയും ഒരുപോലെ പഠിക്കാന്‍ അവസരമൊരുക്കി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്). കോഴ്സ് കഴിഞ്ഞാല്‍ ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങളുണ്ട്. കൂടാതെ കേന്ദ്ര, സംസ്ഥാന ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ സമുദ്രപഠന ഗവേഷണ സ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ എന്നിവയില്‍ ഗവേഷണ കരിയര്‍ ലക്ഷ്യമിടാം. സംരംഭകത്വ വികസന പരിശീലനകേന്ദ്രം വഴി വിദ്യാര്‍ഥികളെ സംരംഭകരാകാനും പ്രേരിപ്പിക്കുന്നു. ബ്ലൂ ഇക്കോണമിയില്‍ വലിയ സാധ്യതകളാണ് കുഫോസ് തുറന്നിടുന്നത്.
കോഴ്സുകള്‍
- എം.എഫ്.എസ്‌സി., എം.എസ്‌സി., എം.ബി.എ., എം.ടെക്., എല്‍എല്‍.എം., ഡിപ്ലോമ, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
- ബി.എഫ്.എസ്‌സി., ബി.ടെക്. (ഫുഡ് ടെക്നോളജി)- നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രവേശനം നടത്തുന്നു.
- സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
ഗവേഷണം
മത്സ്യക്കൃഷി, ജല ആവാസവ്യവസ്ഥ, ടാക്‌സോണമിയും ജൈവവൈവിധ്യവും സമുദ്ര-ഉള്‍നാടന്‍ മത്സ്യബന്ധനം, മത്സ്യസംസ്‌കരണവും മൂല്യവര്‍ധിത ഉത്പാദനവും നാട്ടറിവുകള്‍ എന്നീ പ്രധാന മേഖലകളിലാണ് ഫിഷറീസുമായി ബന്ധപ്പെട്ട് മാത്രം കുഫോസില്‍ ഗവേഷണങ്ങള്‍ നടക്കുന്നത്. സമുദ്രശാസ്ത്രത്തില്‍ മറൈന്‍ ബയോ ആക്ടീവ് കോംപൗണ്ട്‌സ്, കണ്ടല്‍ സംരക്ഷണം, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണം, സമുദ്ര പാരിസ്ഥിതിക ആരോഗ്യപഠനം, കടല്‍ത്തീര മലിനീകരണം, കാലാവസ്ഥാ വ്യതിയാന പഠനം, സമുദ്രസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലാണ് ഗവേഷണം.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കക്കല്‍ ആന്‍ഡ് എന്‍ജിനിയറിങ് ട്രെയിനിങ്, സി.എം.എല്‍.ആര്‍.ഇ. എന്നിവയുമായി സഹകരണത്തിനും ഗവേഷണ സംരംഭങ്ങള്‍ക്കും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: http://admission.kufos.ac.in/
അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 20
ജോലി സാധ്യതകള്‍
മത്സ്യമേഖല, സമുദ്രശാസ്ത്രം, മാനേജ്‌മെന്റ് മേഖലകളിലായി പ്രാപ്തരായ ഉദ്യോഗാര്‍ഥികളാണ് ഓരോവര്‍ഷവും കുഫോസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത്. സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സമുദ്ര- ഫിഷറീസ് വിഭാഗങ്ങളിലായി ഒട്ടനവധി ജോലിസാധ്യതകളും ഇവര്‍ക്കുണ്ട്. എന്‍വയോണ്‍മെന്റല്‍ സയന്‍സ് സ്ട്രീമില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസരമുണ്ട്.
-ഡോ. ബി. മനോജ് കുമാര്‍ (രജിസ്ട്രാര്‍, കുഫോസ്)
വേറിട്ട തൊഴിലുകള്‍
വിവിധ സ്ഥാപനങ്ങള്‍ കുഫോസില്‍ കാമ്പസ് ഇന്റര്‍വ്യൂ നടത്താറുണ്ട്. മത്സ്യസംസ്‌കരണം, മത്സ്യക്കൃഷി, അലങ്കാരമത്സ്യ കയറ്റുമതി, ഭക്ഷ്യസംസ്‌കരണം, മരുന്നുനിര്‍മാണം തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യാം. ഷിപ്പിങ്, ബയോ ഓപ്റ്റിക്കല്‍ മോഡലിങ്, എണ്ണവ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ക്വാളിറ്റി കണ്‍ട്രോളര്‍, ഫുഡ് സയന്റിസ്റ്റ് എന്നീ മേഖലകള്‍. എനര്‍ജി മാനേജ്‌മെന്റ് എം. ബി.എ. കഴിഞ്ഞവര്‍ക്ക് ഊര്‍ജോത്പാദന കമ്പനികളിലും സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് തലത്തില്‍ ജോലിലഭിക്കും. എം.ടെക്. നേടിയവര്‍ക്ക് കോസ്റ്റല്‍ എന്‍ജിനിയറിങ്, ഫിഷറീസ് എന്‍ജിനിയറിങ് എന്നീ മേഖലകള്‍. കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ എ.ആര്‍.എസ്. പരീക്ഷ എഴുതി ശാസ്ത്രജ്ഞരാകാനും സാധിക്കും. മത്സ്യമേഖല, സമുദ്രശാസ്ത്രം, മാനേജ്‌മെന്റ് മേഖലകളില്‍ പഠന-ഗവേഷണ സാധ്യമാക്കുന്ന ഇന്ത്യയിലെ ഏക സര്‍വകലാശാലയാണിത്.
Content Highlights: KUFOS courses and career prospects; apply by 20 May