നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിംവർക്കിൽ(NIRF) ഉൾപ്പെട്ട കേരളത്തിലെ സർവകലാശാലകളെ  അഭിനന്ദിച്ചുകൊണ്ട് സെപ്റ്റംബർ 12-ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു (@rbinducpm) ട്വീറ്റ് ചെയ്തിരുന്നു. NIRF-ന്റെ ഓപ്പൺ റാങ്കിംഗ് വിഭാഗത്തിൽ കേരളത്തിൽ നിന്ന്  നാല്  സർവകലാശാലകളാണ്  ഈ വർഷം  ഇടം നേടിയത്. കേരള സർവകലാശാല, മഹാത്മ ഗാന്ധി സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവയാണിത്. 

NIRF-ന്റെ റാങ്കിങ്ങിൽ കേരള സർവകലാശാല(27), മഹാത്മ ഗാന്ധി സർവകലാശാല(31), കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(44), കാലിക്കറ്റ് സർവകലാശാല(60) എന്നിവയാണ് കുതിച്ചുചാട്ടം നടത്തിയത്. കഴിഞ്ഞ വർഷത്തെ റാങ്കുകളിൽനിന്ന് മുന്നോട്ടുപോകാൻ ഈ നാല് സർവ്വകലാശാലകൾക്കും കഴിഞ്ഞു.

shajan

'യൂണിവേഴ്‌സിറ്റി റാങ്കിങ് ക്യാറ്റഗറിയിൽ എം.ജി. സർവകലാശാലയുടെ റാങ്ക് 31 ആണ്. ടൈംസ്  അന്താരാഷ്ട്ര റാങ്കിങ് പ്രകാരം ലോക സർവ്വകലാശാലകൾക്കിടയിൽ എം.ജി. സർവകലാശാലയുടെ  സ്ഥാനം 702 ആണ്. എം.ജി. യൂണിവേഴ്‌സിറ്റിയുടെ ഉയർന്ന റാങ്കിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്. സർവകലാശാലയുടെ പബ്ലിക്കേഷൻസ്, അധ്യാപകരുടെ കഠിനാധ്വാനം, അവരുടെ ടീം വർക്ക്  ഇവയെല്ലാം ഉയർന്ന റാങ്ക് ലഭിക്കുന്നതിന് കാരണമായി. യൂ.ജി.സിയുടെ ഭാഗത്തുനിന്ന് കൂടുതൽ ഫണ്ടിംഗ് കിട്ടിയതും മെച്ചപ്പെട്ട പ്രവർത്തനത്തിന് കാരണമായി. വിദേശ സർവകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതും മറ്റൊരു നേട്ടമായി. ഞങ്ങളുടെ ഇനിയുള്ള ലക്ഷ്യം ആദ്യ പത്തിൽ സ്ഥാനം നേടുക എന്നതാണ്.' എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സാബു തോമസ് പറഞ്ഞു.

2017-ൽ ഈ വിഭാഗത്തിൽ കേരളത്തിൽനിന്ന് മൂന്ന് സർവ്വകലാശാലകൾ ആദ്യ നൂറിൽ ഇടം പിടിച്ചിരുന്നു. തിരുവനന്തപുരത്തെ ഐ.ഐ.എസ്.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി) 56-ാം റാങ്കും, കോഴിക്കോട്  ഐ.ഐ.എം. 85-ാം റാങ്കും  നേടിയിരുന്നു. കഴിഞ്ഞ  വർഷത്തെ 62-ാം റാങ്കിൽനിന്ന്  ഈ വർഷത്തെ  44-ലേക്കെത്തിയ കൊച്ചിൻ സാങ്കേതിക സർവ്വകലാശാലയുടെ വളർച്ച അഭിനന്ദാർഹം തന്നെയാണ്.  

Shajan
 
കുസാറ്റ് വൈസ് ചാൻസലർ കെ.എൻ. മധുസൂദനൻ ഈ  വിഷയത്തിൽ പ്രതീകരിച്ചതിങ്ങനെ: യൂണിവേഴ്‌സിറ്റിയുടെ നിലവാരമുയർത്താൻ കാലോചിതമായി സിലബസ് പരിഷ്‌കരിച്ചത് ഉയർന്ന റാങ്ക് നേടാൻ സഹായിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപകരെ നിയമിച്ചു. കോവിഡ് കാലത്തും സർവകലാശാലയിലെ റിസർച്ച് ഔട്ട്പുട്ട് കൂടി. ഇതോടൊപ്പം സർവകലാശാലയിലെ പബ്ലിക്കേഷന്‌സിന്റെ എണ്ണത്തിലും വർധനവുണ്ടായി. അധ്യാപകരുടെ സഹകരണംകൊണ്ട് സമയാനുസൃതമായി പരീക്ഷകൾ നടത്താനും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാനുമായി. ഈ കാരണങ്ങൾകൊണ്ടാകാം റാങ്ക് നില മെച്ചപ്പെട്ടത്. 
 
NIT കാലിക്കറ്റ് (25), IIST തിരുവനന്തപുരം (40), CET തിരുവനന്തപുരം (95),  തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് (156) എന്നിവയാണ് പട്ടികയിലുള്ള മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൊല്ലം വള്ളിക്കാവിലുള്ള അമൃതപുരിയിലെ അമൃത സ്‌കൂൾ ഓഫ് എഞ്ചിനീറിങ്ങിന് കഴിഞ്ഞ വര്ഷം 20-ാം റാങ്കുമായി ഈ പട്ടികയിലുണ്ടായിരുന്നു. മാനേജ്‌മെന്റ് വ്യവസായ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിൽനിന്നുള്ള ഏക സ്ഥാപനമാണ് ഐ.ഐ.എം. കോഴിക്കോട്.

Content Highlights: Kerala Universities in NIRF list