ദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ട ഫീസ് അടയ്ക്കുകയുംചെയ്ത വിദ്യാര്‍ഥികളും അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും എന്‍ജി., ആര്‍ക്കി., ഫാര്‍മസി കോഴ്‌സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.

ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്നുള്ള ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളേജ്, കോഴ്‌സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ 17ന് ഉച്ചയ്ക്ക് രണ്ടുവരെ നല്‍കാം. ഒന്നാംഘട്ട അലോട്ട്‌മെന്റിനെ തുടര്‍ന്ന് രണ്ടാംഘട്ടത്തിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരുടെ ഒന്നാംഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റ് നിലനില്‍ക്കും.

ഒന്നാംഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവരില്‍ നിശ്ചിത തീയതിക്കുള്ളില്‍ ഫീസ് അടയ്ക്കാത്തവര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയിരുന്നാല്‍പോലും നിലവിലെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും നഷ്ടമാകും. കൂടാതെ, ഇവരെ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റ് 19ന് പ്രസിദ്ധീകരിക്കും. ഫീസ് 20 മുതല്‍ 25ന് വൈകീട്ട് നാലുവരെ അടയ്ക്കാം. 25ന് വൈകീട്ട് നാലിനുമുന്‍പ് കോളേജില്‍ പ്രവേശനം നേടണം.


ആദ്യ അലോട്ട്‌മെന്റ്: കോളേജില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ല

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സില്‍ ആദ്യഘട്ട അലോട്ട്‌മെന്റ് നേടിയ വിദ്യാര്‍ഥികള്‍ കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ലെന്ന് പ്രവേശനപരീക്ഷാകമ്മിഷണര്‍ അറിയിച്ചു. ഭിന്നശേഷിവിഭാഗത്തിനായി സംവരണംചെയ്ത സീറ്റിലേക്കും സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റിലേക്കുമുള്ള അലോട്ട്‌മെന്റ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഓണ്‍ലൈനായും ഹെഡ് പോസ്റ്റ് ഓഫീസുകള്‍ വഴിയും ഫീസ് അടയ്ക്കാം.

Content Highlights: KEAM Second allotment