കേരളത്തിലെ 2021 - 22 ലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി നടത്തിയ ആദ്യ അലോട്ട്‌മെന്റില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഗവണ്‍മെന്റ് വിഭാഗം കോളേജുകളില്‍ 7762 വരെ റാങ്കുള്ളവര്‍ക്ക് ഏതെങ്കിലും ഒരു ബ്രാഞ്ചില്‍ ഏതെങ്കിലും ഒരു കോളേജില്‍ സ്റ്റേറ്റ് മെറിറ്റില്‍ (എസ്.എം.) അലോട്ട്‌മെന്റ് ലഭിച്ചു.

എന്‍ജിനിയറിങ്

വിദ്യാര്‍ഥികള്‍ ഏറ്റവും താത്പര്യം കാട്ടിയ ബ്രാഞ്ച് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്. അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് 1106. ഈ ബ്രാഞ്ചുള്ള 10 ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ ഏഴിലും 1000ല്‍ താഴെ റാങ്കുള്ളവര്‍ക്കാണ് സ്റ്റേറ്റ് മെറിറ്റില്‍ അലോട്ട്‌മെന്റ് ലഭിച്ചത്. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ ഈ ബ്രാഞ്ചിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് 95. തൃശ്ശൂര്‍ 265, ടി.കെ.എം. 468, മാനന്തവാടി 665, കോതമംഗലം 760, ശ്രീകൃഷ്ണപുരം 781, ഇടുക്കി 855, കോട്ടയം 1000, കണ്ണൂര്‍ 1086, എന്‍.എസ്.എസ് 1106.

സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജായ തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിലെ ഈ ബ്രാഞ്ചിലെ ഗവ. ക്വാട്ട അവസാന എസ്.എം. റാങ്ക് 538 ആണ്. ഇവിടെ ഈ ബ്രാഞ്ചിലെ മാനേജ്‌മെന്റ് ക്വാട്ട അവസാന റാങ്ക് 1853ഉം. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളില്‍ 5000നുള്ളില്‍ എസ്.എം. അവസാന റാങ്ക് വന്ന ആറ് ഓപ്ഷനുകളില്‍ നാലും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങിന്റേതാണ്.

സ്വകാര്യ സ്വാശ്രയ വിഭാഗത്തില്‍ എസ്.എം. അവസാന റാങ്ക് 10,000നുള്ളില്‍ വന്നത് 18 ഓപ്ഷനുകള്‍ക്കാണ്. അതില്‍ 13ഉം കംപ്യൂട്ടര്‍ സയന്‍സ്/അനുബന്ധ ബ്രാഞ്ചുകളാണ്.

ഗവ. വിഭാഗത്തില്‍ ഓരോ ബ്രാഞ്ചിലെയും ഓരോ കാറ്റഗറിയിലെയും (സ്റ്റേറ്റ് മെറിറ്റ്, എസ്.ഇ.ബി.സി. ഉപവിഭാഗങ്ങള്‍, എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. എന്നിവ) സംസ്ഥാനതല അവസാന റാങ്കുകള്‍ ഇപ്രകാരമായിരുന്നു (പട്ടിക കാണുക).

• സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലും (N) സ്വകാര്യ സ്വാശ്രയ കോളേജുകളിലും (S) ഉള്ള ബ്രാഞ്ചുകളിലെ ഗവ. ക്വാട്ടയിലെ അവസാന എസ്.എം. റാങ്കുകള്‍: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് 19,447 (N), 47,264 (S); ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ 36,737, 47,620; സിവില്‍ 22,658, 47,534; ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് 39,326, 47,574; മെക്കാനിക്കല്‍ 36,305, 47603, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ 16,285, 47,167; ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 24,638, 30,510; മെക്കാനിക്കല്‍ (ഓട്ടോമൊബൈല്‍) 12,283, 46,067; ബയോടെക്‌നോളജി ആന്‍ഡ് ബയോകെമിക്കല്‍ 6212, 16,971; കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (എ.ഐ. ആന്‍ഡ് എം.എല്‍.)  3114, 23,656; ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ 35,457, 47,343; ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ് 23,204, 30875; സി.എസ്. ആന്‍ഡ് ഇ (സൈബര്‍ സെക്യൂരിറ്റി) 10,778, 26,659; ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ബയോ മെഡിക്കല്‍ 5903, 27,083.

• സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലുള്ള മറ്റു ബ്രാഞ്ചുകളിലെ ഗവ. ക്വാട്ടയിലെ അവസാന എസ്.എം. റാങ്കുകള്‍: പ്രിന്റിങ് ടെക്‌നോളജി 24,212, പോളിമര്‍ എന്‍ജിനിയറിങ് 18,485

• സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മറ്റു ബ്രാഞ്ചുകളിലെ ഗവ. ക്വാട്ടയിലെ അവസാന എസ്.എം. റാങ്കുകള്‍: ഫുഡ് ടെക്‌നോളജി 26,313, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ 45,432, ബയോടെക്‌നോളജി 10,625, ബയോ മെഡിക്കല്‍ 17,009, അഗ്രിക്കള്‍ച്ചര്‍ എന്‍ജി. 8972, സി.എസ്. ആന്‍ഡ് ഇ (എ.ഐ) 14,706, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് 39,646, നേവല്‍ ആര്‍ക്കി?ടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ് 26,326; ഏറോനോട്ടിക്കല്‍ 22,508, എ.ഐ. ആന്‍ഡ് ഡി.എസ്. 27,833, എ.ഐ. ആന്‍ഡ് എം.എല്‍. 20,278, ഓട്ടോമൊബൈല്‍ 47,532, കെമിക്കല്‍ 30,613, സിവില്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ 11,632, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍ 34,370, സി.എസ്. ആന്‍ഡ് ഇ (ഡി.എസ്.) 12,735, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റംസ് 5379, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ് 20,699, മെക്കട്രോണിക്‌സ് 46,482, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ 35,190, സേഫ്റ്റി ആന്‍ഡ് ഫയര്‍ 38,928

കോളേജ് താത്പര്യങ്ങള്‍

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ് (ടി.വി.ഇ.) ആണ് വിദ്യാര്‍ഥികള്‍ ഏറ്റവും താത്പര്യം കാട്ടിയ കോളേജ്. അവിടെയുള്ള മറ്റു കോളേജുകളിലും ഉള്ള ബ്രാഞ്ചുകളിലെ എസ്.എം. സീറ്റുകള്‍ ആദ്യം നികത്തപ്പെട്ടത് ഇവിടെയാണ്. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് 1150, സിവില്‍ 1804, കംപ്യൂട്ടര്‍ സയന്‍സ് 95, ഇലക്‌ട്രോണിക്‌സ് 193, ഇലക്ട്രിക്കല്‍ 571, ഇന്‍ഡസ്ട്രിയല്‍ 3868 (ഇവിടെമാത്രം), മെക്കാനിക്കല്‍ 819.

• ഗവ. വിഭാഗത്തില്‍ മൊത്തം 10 കോളേജുകളിലെങ്കിലും ഉള്ള ബ്രാഞ്ചുകളില്‍ വിദ്യാര്‍ഥി താത്പര്യത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ വന്ന കോളേജുകള്‍: സിവില്‍ ടി.കെ.എം (3342), തൃശ്ശൂര്‍ (3433). കംപ്യൂട്ടര്‍ തൃശ്ശൂര്‍ (265), ടി.കെ.എം. (468). ഇലക്‌ട്രോണിക്‌സ് തൃശ്ശൂര്‍ (644), ടി.കെ.എം. (1153). ഇലക്ട്രിക്കല്‍ തൃശ്ശൂര്‍ (1816), ടി.കെ.എം. (2339). മെക്കാനിക്കല്‍ തൃശ്ശൂര്‍ (2395), ടി.കെ.എം. (3510)

• സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ വിഭാഗത്തില്‍ സ്റ്റേറ്റ് മെറിറ്റ് പരിഗണിക്കുമ്പോള്‍ മുന്നിലെത്തിയ അഞ്ച് ഓപ്ഷനുകള്‍: എം.ഡി.എല്‍. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (538), എസ്.സി.ടി. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (1849), എം.ഡി.എല്‍. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (1917), എസ്.സി.ടി. സി.എസ്. ആന്‍ഡ് ഇ (എ.ഐ. ആന്‍ഡ് എം.എല്‍.) (3114), എം.ഡി.എല്‍.  ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് (3845).

• സ്വകാര്യ സ്വാശ്രയ വിഭാഗത്തില്‍ സ്റ്റേറ്റ് മെറിറ്റ് പരിഗണിക്കുമ്പോള്‍ മുന്നിലെത്തിയ അഞ്ച് ഓപ്ഷനുകള്‍: ആര്‍.ഇ.ടി. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (2673), എം.യു.ടി.  കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (4736), ആര്‍.ഇ.ടി. എ.ഐ. ആന്‍ഡ് ഡി.എസ്. (5252), ആര്‍.ഇ.ടി. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റംസ് (5379), എഫ്.ഐ.ടി. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (5770)


ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്)

നാല് ഗവ./എയ്ഡഡ് കോളേജുകളിലേക്കും 29 സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കും ആര്‍ക്കിടെക്ചര്‍ റാങ്ക് പരിഗണിച്ച് അലോട്ട്‌മെന്റ് നടത്തി. അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക്: ജി 126, എസ് 1580

ഫാര്‍മസി (ബി.ഫാം.)

അഞ്ച് ഗവണ്‍മെന്റ് കോളേജുകളിലേക്കും 47 സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കും ഫാര്‍മസി റാങ്ക് പരിഗണിച്ച് അലോട്ട്‌മെന്റ് നടത്തി. അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക്: ജി 556, എസ് 12,455.

മൊത്തം 818 ഓപ്ഷനുകളാണ് ഈ ഘട്ടത്തില്‍ ഫാര്‍മസി (52), എന്‍ജിനിയറിങ് (733), ആര്‍ക്കിടെക്ചര്‍ (33) വിഭാഗങ്ങളിലായി അലോട്ട്‌മെന്റിന് പരിഗണിച്ചത്. വിശദമായ അവസാന റാങ്ക് നില www.cee.kerala.gov.in ല്‍ ലഭിക്കും.

KAEM 2021

Content Highlights: KEAM 2021 Allotment 2021