നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ.ഐ.ഐ. ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), ജി.എഫ്.ടി.ഐ. (ഗവൺമെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്സ്) എന്നിവിടങ്ങളിലെ ബിരുദ എൻജിനിയറിങ്/ടെക്നോളജി/സയൻസ്/ആർക്കിടെക്ചർ/ പ്ലാനിങ് പ്രവേശനത്തിനുള്ള പരീക്ഷയാണ്.
അതോടൊപ്പം അതിലെ ബി.ഇ./ബി.ടെക്. പേപ്പർ ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അർഹരാകുന്നവരെ കണ്ടെത്തുന്ന യോഗ്യതാ പരീക്ഷകൂടിയാണ്.
അതിലുപരി ഈ രണ്ടുപരീക്ഷകളും മറ്റ് ഒട്ടേറെ എൻജിനിയറിങ്/സയൻസ് അധിഷ്ഠിത പ്രവേശനങ്ങൾക്ക് പരിഗണിക്കും. താത്‌പര്യമുള്ളവർ ഈ പരീക്ഷകൾ അഭിമുഖീകരിക്കണം. അതോടൊപ്പം, ബന്ധപ്പെട്ട പ്രവേശന പ്രക്രിയകളിൽ അപേക്ഷിക്കാനും ശ്രദ്ധിക്കണം.
പ്രവേശനത്തിനായി ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ് സ്കോർ/റാങ്ക് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ:
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) തിരുവനന്തപുരം: നാലു വർഷ, ഏറോസ്പേസ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഏവിയോണിക്സ്) എൻജിനിയറിങ്, എൻജിനിയറിങ് ഫിസിക്സ് + മാസ്റ്റർ ഓഫ് സയൻസ്/ടെക്നോളജി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ. പ്രവേശനം ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴി. www.iist.ac.in
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി, വിശാഖപട്ടണം: പെട്രോളിയം, കെമിക്കൽ എൻജിനിയറിങ് ബി.ടെക്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴി. http://iipe.ac.in/
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്: (ഐസർ- തിരുവനന്തപുരം, ബർഹാംപുർ (ഒഡിഷ), ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുപ്പതി). അഞ്ചുവർഷ ബി.എസ്-എം.എസ്. ഡ്യുവൽ ഡിഗ്രി (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എർത്ത് ആൻഡ് എൻവേയാൺമെൻറൽ സയൻസസ്), നാല് വർഷ ബി.എസ്. (ഇക്കണോമിക്സ്, എൻജിനിയറിങ് സയൻസസ്). ജെ.ഇ.ഇ (അഡ്വാൻസ്ഡ്) (മറ്റ് പ്രവേശന ചാനലുകൾ- കെ.വി.പി.വൈ., ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ) www.iiseradmission.in
- ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല, കണ്ണൂർ: 10+2 ബി.ടെക്. കാഡറ്റ് എൻട്രി സ്കീം (സ്ഥിരം കമ്മിഷൻ): അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകൾ. സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവിനുള്ള ഷോർട്ട് ലിസ്റ്റിങ്. ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പർ അഖിലേന്ത്യാ റാങ്ക് പരിഗണിച്ച് വർഷത്തിൽ രണ്ടു സെഷൻ (ജനുവരി, ജൂലായ് ). www.joinindiannavy.gov.in
- ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എ.ഐ.ടി., പുണെ): കരസേനയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കൾക്കുമാത്രം പ്രവേശനം. ജെ.ഇ.ഇ. മെയിൽ റാങ്ക് പരിഗണിച്ച്. www.aitpune.com
- ജെ.ഇ.ഇ. സ്കോർ പരിഗണിക്കപ്പെടാവുന്ന മറ്റുചില പ്രവേശനങ്ങൾ: (i) ജാമിയ മിലിയ ഇസ്‌ലാമിയ, ന്യൂഡൽഹി (ബി.ടെക്./ബി.ആർക്. - മെയിൻ) (ii) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജി, തഞ്ചാവൂർ (ബി.ടെക്.- മെയിൻ) (iii) രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, അമേഠി (ബി.ടെക്.- അഡ്വാൻസ്ഡ്) (iv) ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (ബി.ടെക്.- മെയിൻ).
ഒട്ടേറെ സ്വകാര്യ സർവകലാശാലകളും ബിരുദതല പ്രോഗ്രാം പ്രവേശനത്തിന് ഈ പരീക്ഷാസ്കോർ പരിഗണിക്കുന്നുണ്ട്.
അപേക്ഷിക്കാൻ: https://jeemain.nta.nic.in/
Content Highlights: JEE Main and Advanced will bring opportunities for higher education in national institutes