ല്ല കിടിലന്‍ കളിപ്പാട്ടങ്ങളുണ്ടാക്കി മറ്റുള്ളവരെ ഞെട്ടിക്കാന്‍ കഴിവുള്ളവരാണോ നിങ്ങള്‍? എങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്ന ടോയ്ക്കത്തോണ്‍ 2021-ല്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവുമെല്ലാം പ്രതിനിധീകരിക്കുന്ന കളിപ്പാട്ടങ്ങളാണ് നിര്‍മിക്കേണ്ടത്.  

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ മൂന്ന് ട്രാക്കുകളായാണ് മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാകും ലഭിക്കുക. വിദ്യാര്‍ഥികളേയും അധ്യാപകരേയും ഈ മല്‍സരത്തില്‍ പങ്കാളികളാക്കണമെന്ന് സര്‍വകലാശകളോയും വൈസ് ചാന്‍സിലര്‍മാരോടും യു.ജി.സിയും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യന്‍ സംസ്‌കാരം, ചരിത്രം, സാമൂഹിക-മാനുഷിക മൂല്യങ്ങള്‍, പരിസ്ഥിതി, ഭിന്നശേഷിക്കാര്‍ തുടങ്ങി ഒമ്പതോളം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടോയ്ക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലുള്ളതോ നൂതനമോ ആയ ആശയങ്ങളുപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കാം. 

അപേക്ഷിക്കേണ്ടതെങ്ങനെ? 

toycathon.mic.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് മല്‍സരത്തിന് അപേക്ഷിക്കേണ്ടത്. ജനുവരി 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം.  

Content Highlights: Govt launches Toycathon 2021 for students, teachers, start-ups prize up to Rs 50 lakh apply till January 20