കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ വിവിധ മേഖലകളില്‍ ഉന്നത പഠനത്തിന് അവസരവും ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയും ലഭിക്കുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) 2022 പരീക്ഷയ്ക്ക് തയ്യാറെടുക്കാം. ഖരഗ്പുര്‍ ഐ.ഐ.ടി.യാണ് സംഘാടക സ്ഥാപനം.

ഗേറ്റ് യോഗ്യത നേടുന്നവര്‍ക്ക് സാമ്പത്തിക സഹായത്തോടെ എന്‍ജിനിയറിങ്/ടെക്‌നോളജി/ആര്‍ക്കിടെക്ചര്‍ മേഖലകളിലെ മാസ്റ്റേഴ്‌സ്, ഡയറക്ട് ഡോക്ടറല്‍ പ്രോഗ്രാമുകള്‍, ആര്‍ട്‌സ്/സയന്‍സ് മേഖലകളിലെ ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം.

യോഗ്യത

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, സയന്‍സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബിരുദധാരികള്‍, ഈ കോഴ്‌സുകളുടെ നിശ്ചിത വര്‍ഷത്തില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ചില പ്രൊഫഷണല്‍ സമിതികളുടെ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

വിഷയങ്ങള്‍

29 വിഷയങ്ങളിലാണ് ഗേറ്റ് നടത്തുന്നത്. ജിയോമാറ്റിക്‌സ് എന്‍ജിനിയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മറൈന്‍ എന്‍ജിനിയറിങ് എന്നിവ പുതിയ വിഷയങ്ങളാണ്.

മറ്റു വിഷയങ്ങള്‍:

* ഏറോസ്‌പേസ് എന്‍ജിനിയറിങ് * അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ് * ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് * ബയോമെഡിക്കല്‍ എന്‍ജിനിയറിങ് * ബയോടെക്‌നോളജി * സിവില്‍ എന്‍ജിനിയറിങ് * കെമിക്കല്‍ എന്‍ജിനിയറിങ് * കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി * കെമിസ്ട്രി * ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് * ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് * എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇക്കോളജി ആന്‍ഡ് ഇവൊല്യൂഷന്‍ * ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് * ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് * മാത്തമാറ്റിക്‌സ് * മെക്കാനിക്കല്‍ എന്‍ജിനിയറിങ് * മൈനിങ് എന്‍ജിനിയറിങ് * മെറ്റല്ലര്‍ജിക്കല്‍ എന്‍ജിനിയറിങ് * പെട്രോളിയം എന്‍ജിനിയറിങ് * ഫിസിക്‌സ് * പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് * സ്റ്റാറ്റിസ്റ്റിക്‌സ് * ടെക്സ്റ്റയില്‍ എന്‍ജിനിയറിങ് ആന്‍ഡ് ഫൈബര്‍ സയന്‍സ് * എന്‍ജിനിയറിങ് സയന്‍സ് * ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് * ലൈഫ് സയന്‍സസ്.

പരീക്ഷ

2022 ഫെബ്രുവരി അഞ്ച്, ആറ്, 12, 13 എന്നീ തീയതികളില്‍ കംപ്യൂട്ടര്‍ അധിഷ്ഠിതരീതിയില്‍ പരീക്ഷ. ഓരോ ദിവസവും രണ്ടു സെഷനുകള്‍. ഒരാള്‍ക്ക് രണ്ടുപേപ്പര്‍ വരെ അഭിമുഖീകരിക്കാം. പരീക്ഷാ ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍. പരമാവധി 100 മാര്‍ക്ക്. പരീക്ഷാഘടന gate.iitkgp.ac.in ല്‍ ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി

ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളാണ് വിവിധ ബ്രാഞ്ചുകളില്‍/വിഷയങ്ങളില്‍ ഗേറ്റ് യോഗ്യത നേടിയവര്‍ക്ക് നിയമനം നല്‍കിയത്. 2022-ലെ ടെക്സ്റ്റയില്‍ എന്‍ജിനിയറിങ് ആന്‍ഡ് ഫൈബര്‍ സയന്‍സ് വിഷയത്തിലെ ഗേറ്റ് യോഗ്യത പരിഗണിച്ച് സെന്‍ട്രല്‍ സില്‍ക് ബോര്‍ഡ്, സയന്റിസ്റ്റ് ബി തസ്തികയിലേക്ക് നിയമനം നടത്തുമെന്ന് അറിയിച്ചു.

ഗേറ്റ് സ്‌കോര്‍ പരിഗണിച്ച് റിക്രൂട്ട്‌മെന്റ് നടത്തിയ സ്ഥാപനങ്ങള്‍, ഗേറ്റ് വിഷയങ്ങള്‍:

* ഹിന്ദുസ്ഥാന്‍ പെട്രോളിയം (മെക്കാനിക്കല്‍, കെമിക്കല്‍, സിവില്‍) * മസഗണ്‍ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍) * മംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുെമന്റേഷന്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കെമിസ്ട്രി) * ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഫിസിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍, പെട്രോളിയം, ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)* നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്‍ടേഷന്‍, മെറ്റലര്‍ജി, സിവില്‍, കെമിക്കല്‍, മൈനിങ്) * ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (കെമിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍) * നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (സിവില്‍) * ഹരിയാണ പവര്‍ യൂട്ടിലിറ്റീസ് (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍) * ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) * ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് * ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് * ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് * നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ * ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് * പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്. കാബിനറ്റ് സെക്രട്ടേറിയറ്റ്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍.

അപേക്ഷ

gate.iitkgp.ac.in വഴി സെപ്റ്റംബര്‍ 24 വരെ നല്‍കാം. ലേറ്റ് ഫീസ് നല്‍കി ഒക്ടോബര്‍ ഒന്നുവരെയും.

Content Highlights: Gate study and career opportunities