മാസച്യുസെറ്റ്സ് ആമേഴ്സ് സർവകലാശാലയിലെ 2022-'23ലെ ഫുൾ ബ്രൈറ്റ് നെഹ്രു വിസിറ്റിങ് ചെയറിലേക്ക് അപേക്ഷിക്കാം. സർവകലാശാലയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷനും (യു.എസ്.ഐ.ഇ.എഫ്.) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയിൽ ജോലിചെയ്യുന്ന സ്കോളർമാർക്ക്, സർവകലാശാലയിൽ ടീച്ചിങ്, ലക്ചറിങ്, ഗവേഷണം തുടങ്ങിയവയിൽ ഏർപ്പെടാൻ അവസരം ഒരുക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. പബ്ലിക് പോളിസി മേഖലയിലെ പ്രവർത്തനങ്ങൾക്കാകും ഫെലോഷിപ്പ്.

സന്ദർശനം നടത്തുന്നവർക്ക് പബ്ലിക് പോളിസി മേഖലയിൽ ഉയർന്ന നിലവാരമുള്ള അക്കാദമിക്/പ്രൊഫഷണൽ നേട്ടങ്ങൾ ഉണ്ടാകണം. അപേക്ഷകർക്ക് പിഎച്ച്.ഡി. ബിരുദമോ ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകരണങ്ങളോ വേണം. കുറഞ്ഞത് അഞ്ച് വർഷത്തെ അധ്യാപന/ഗവേഷണ പരിചയം ഉണ്ടായിരിക്കണം. അക്കാദമിക് രംഗത്തിനു പുറത്തുനിന്നുള്ള അപേക്ഷകർക്ക് മാസ്റ്റേഴ്സ് ബിരുദ/നിലവാരമുള്ള തത്തുല്യ പ്രസിദ്ധീകരണം, അംഗീകരിക്കപ്പെട്ട പ്രൊഫഷണൽ മികവ്, ബന്ധപ്പെട്ട മേഖലയിലെ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയും വേണം.

അപേക്ഷ ഓഗസ്റ്റ് 31 രാത്രി 23.59.59 (ഐ.എസ്.ടി.) വരെ https://apply.iie.org/fvsp2022 വഴി നൽകാം. അപേക്ഷയുടെ ഭാഗമായി 30 പേജ് കവിയാത്ത സമീപകാലത്തെ ഒരു മുഖ്യ പ്രസിദ്ധീകരണം (പേപ്പർ/ആർട്ടിക്കിൾ) അപ് ലോഡ് ചെയ്യണം. മാതൃസ്ഥാപനം നൽകുന്ന െലറ്റർ ഓഫ് സപ്പോർട്ടിൽ ബന്ധപ്പെട്ട ഭരണാധികാരിയുടെ എൻഡോഴ്സ്മെന്റ് വേണം. ഫെലോഷിപ്പ് കാലയളവിലേക്ക് അവധി അനുവദിക്കാമെന്നും രേഖപ്പെടുത്തണം.

വിവരങ്ങൾക്ക്: https://www.usief.org.in/Fellowships/FNVC.aspx

Content Highlights: Full Bright Nehru Visiting chair for academic professionals