ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യം കൊണ്ട് മാത്രം തൊഴിൽ നേടാൻ കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും അതത് രാജ്യങ്ങളുടെ പ്രാദേശിക ഭാഷാ പഠനം തൊഴിൽ ലഭ്യതയ്ക്ക് വേണ്ട യോഗ്യതയായ ഒരു കാലഘട്ടത്തിലേക്ക് വ്യവസായ ലോകം മാറിക്കൊണ്ടിരിക്കുകയാണ്.

ഒട്ടേറെ തൊഴിലവസരങ്ങൾ പുതിയതായി സൃഷ്ടിക്കപ്പെടുകയും എന്നാൽ നൈപുണ്യമുള്ള മാനവ വിഭവ ശേഷിയുടെ അഭാവം വലിയ തോതിൽ അലട്ടുകയും ചെയ്യുന്ന രാജ്യങ്ങളാണ് ജപ്പാൻ, ഫ്രാൻസ്, സ്പെയിൻ, അറബ് രാജ്യങ്ങൾ തുടങ്ങിയവ. പലപ്പോഴും ഭാഷയുടെ അതിർവരമ്പുകൾ നിലനിൽക്കുന്നതിനാൽ നമുക്ക് ഈ രാജ്യങ്ങളിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താനാവാതെ പോകുന്നുണ്ട്. അതിനൊരു പരിഹാരം എന്ന രീതിയിലാണ് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിനോടനുബന്ധിച്ചു ബഹുഭാഷ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചരിക്കുന്നത്. വിദേശരാജ്യങ്ങളിലെ എംബസിയുമായി സഹകരിച്ച് ഈ കേന്ദ്രങ്ങൾ വഴി നടത്തുന്ന ഓൺലൈൻ ഭാഷ കോഴ്സുകൾ ഉന്നതനിലവാരമുള്ള തൊഴിലവസരങ്ങൾ നമ്മുടെ യുവജനങ്ങൾക്ക് പ്രദാനം ചെയ്യും.

ജപ്പാനീസ്, ഫ്രഞ്ച്, ജർമൻ തുടങ്ങിയ വിദേശ ഭാഷകൾ പഠിക്കാനുള്ള അവസരമാണ് അസാപ് മലയാളികൾക്കായി ഒരുക്കുന്നത്. നിസ്സാൻ പോലുള്ള വൻകിട വിദേശ കമ്പനികളുടെ ജപ്പാനിലെ തൊഴിലവസരങ്ങൾക്ക് ജാപ്പനീസ് ഭാഷ അഭ്യസിക്കുന്നതിലൂടെ കേരളത്തിലെ യുവ ജനതയും യോഗ്യതയുള്ളവരാകും. തൊഴിൽ ആവശ്യങ്ങൾക്കായി കുറഞ്ഞത് ലെവൽ 5 ജാപ്പനീസ് ഭാഷയുടെ യോഗ്യത വേണം എന്ന് നിഷ്കർഷിക്കുന്ന രാജ്യമാണ് ജപ്പാൻ. അത് കൊണ്ട് തന്നെ ലെവൽ 5ഉം അതിനു മുകളിലുള്ള ലെവൽ 4 ജാപ്പനീസ് കോഴ്സുകളുമാണ് അസാപ് പൊതു ജനങ്ങൾക്കായി നൽകുന്നത്..

അതിനോടൊപ്പം ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം നേടാനും അതിലൂടെ ഒരു അംഗീകൃത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ ആകാനുമുള്ള കോഴ്സും അസാപ് ഒരുക്കുന്നുണ്ട്. ഓൺലൈൻ ആയും ഓഫ്ലൈൻ ആയുമാണ് കോഴ്സ് മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. 15 വയസ്സിന് മുകളിലുള്ള ആർക്കും കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാം.

അസാപ് ഓൺലൈൻ വഴി നൽകുന്ന വിദേശ ഭാഷ കോഴ്സുകളും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സും അവയുടെ വിശദംശങ്ങളും ചുവടെ.

1. ജാപ്പനീസ്

കോഴ്സ് കാലാവധി - Level N5 - 120 മണിക്കൂർ
പരീക്ഷ - ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്
കോഴ്സ് ഫീസ് - Rs 13685 (GST ഉൾപ്പടെ) *
കൂടുതൽ വിവരങ്ങൾക്ക്: 9495999638, 9495999699

2. ജർമൻ

കോഴ്സ് കാലാവധി
ലെവൽ A1 - 90 മണിക്കൂർ
GOETH Zentrumന്റെ DELF എക്സാം സെർട്ടിഫിക്കേഷൻ
കോഴ്സ് ഫീസ് - Rs 15232 (GST ഉൾപ്പെടെ) *
കൂടുതൽ വിവരങ്ങൾക്ക്: 9495999675, 9495999648

3. ഫ്രഞ്ച്

കോഴ്സ് കാലാവധി
ലെവൽ A1 - 100 മണിക്കൂർ
DELF എക്സാം സെർട്ടിഫിക്കേഷൻ
കോഴ്സ് ഫീസ് - Rs 11781 (GST ഉൾപ്പടെ) *
കൂടുതൽ വിവരങ്ങൾക്ക്: 9495999654, 9495999633

4. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്

കോഴ്സ് കാലാവധി: 156 മണിക്കൂർ + 30 മണിക്കൂർ ഇന്റേൺഷിപ്
കോഴ്സ് ഫീസ്: Rs 15946 (GST ഉൾപ്പടെ)
കൂടുതൽ വിവരങ്ങൾക്ക്: 9495999719, 9495999732

ജർമൻ, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകൾ ജൂൺ രണ്ടാം വാരം മുതൽ ആരംഭിക്കും.. ഈ ഭാഷകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മെയ് 30. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.asapkerala.gov.in or www.skillparkkerala.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക.

Content Highlights:Foreign language learning by ASAP