ളിതമായ നിര്‍വചനമനുസരിച്ച്, എന്‍ജിനീയറിങ് മേഖല 'വിവിധ ഘടകങ്ങളുടെ പ്രായോഗികത'യാണ്. ഗണിതശാസ്ത്രത്തിന്റെയും, അനുഭവസിദ്ധമായ തെളിവിന്റെയും, ശാസ്ത്രീയ, സാമൂഹിക, സാമ്പത്തിക, പ്രായോഗിക അറിവിന്റെയും, പ്രയോഗത്തിലൂന്നിയുള്ള ശാസ്ത്രം. എന്‍ജിനീയറിങ് പ്രധാനമായും യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, സംവിധാനങ്ങള്‍, ഘടകങ്ങള്‍, രൂപശില്പങ്ങള്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ഇവയൊക്കെയുമായി ബന്ധപ്പെട്ടുള്ള കണ്ടുപിടിത്തം, നവീകരിക്കല്‍, രൂപകല്പന, നിര്‍മാണം, പരിപാലനം, ഗവേഷണം, മെച്ചപ്പെടുത്തല്‍ ഒക്കെയാകാം. അത് ബാധകമാക്കുന്ന മേഖലയ്ക്കനുസരിച്ച് വിവിധ ബ്രാഞ്ചുകള്‍/ ശാഖകള്‍ രൂപപ്പെടുന്നു.

ശാസ്ത്രവിഷയങ്ങളിലെ ശക്തമായ അടിത്തറയാണ് മേഖലയില്‍ ശോഭിക്കാന്‍ വേണ്ടത്. അതിന് അഭിരുചികളും നൈപുണിയും നിര്‍ബന്ധമാണ്. ഇവ ഇല്ലാത്ത, അല്ലെങ്കില്‍ പരിമിതമായി മാത്രമുള്ളവര്‍ ഈ മേഖലയിലേക്ക് കടക്കുമ്പോഴാണ്, പരാജിതരുടെ ഒരു നീണ്ട നിര മേഖലയുമായി ബന്ധപ്പെട്ട് കടന്നുവരുന്നത്.

അഭിരുചി അനിവാര്യം

സാങ്കേതിക കാഴ്ചപ്പാടും ചിന്താഗതിയുമാണ് ഈ മേഖലയിലെ പഠനത്തിന് വേണ്ടത്. ഒരു സംവിധാനം എങ്ങനെ രൂപപ്പെടുന്നു, അതെങ്ങനെ വികസിപ്പിച്ചെടുക്കുന്നു, അതിന്റെ പ്രവര്‍ത്തനരീതി എന്ത്, അതിന്റെ വ്യത്യസ്തങ്ങളായ തലങ്ങള്‍ എന്തൊക്കെയാണ്, അത് എങ്ങനെ പ്രവര്‍ത്തനരഹിതമാകാം, അങ്ങനെ വന്നാല്‍ അതെങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം, അതിന്റെ പ്രായോഗികത എങ്ങനെ മെച്ചപ്പെടുത്താം, തുടങ്ങിയ ചിന്തകള്‍ മനസ്സില്‍കൂടി കടന്നുപോകുന്ന ഒരാള്‍ക്കേ, സാങ്കേതിക പരിജ്ഞാനം (ടെക്നിക്കല്‍ നോളജ്/തിങ്കിങ്) ഉള്ളതായി കണക്കാക്കാന്‍ കഴിയൂ. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള മികവ്, നൈപുണി എന്നിവ വ്യക്തിക്കുണ്ടാകണം. പുതിയതും, വ്യത്യസ്തത പുലര്‍ത്തുന്നതുമായ, സംവിധാനങ്ങളെക്കുറിച്ച് ഭാവനയില്‍ കാണാന്‍ കഴിയണം. സൃഷ്ടിപരമായ മികവ് വേണം. ഒരു സംവിധാനത്തിന്റെ സൂഷ്മതലത്തിലേക്ക് കടന്നുചെല്ലാനും ചിന്തിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. നിമിഷംപ്രതി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, തുടര്‍പഠനങ്ങളിലുള്ള താത്പര്യം നിര്‍ബന്ധമാണ്. യുക്തിപരമായ ചിന്താശീലവും ഗണിതശാസ്ത്രപരമായ താത്പര്യവും ഒഴിച്ചുകൂടാന്‍ കഴിയില്ല. മികച്ച ആശയവിനിമയശേഷി വേണം. എങ്കില്‍ മാത്രമേ ഒരു കൂട്ടായ്മയില്‍, മറ്റുള്ളവരുമായി പൊരുത്തപ്പെട്ടുപ്രവര്‍ത്തിക്കുവാനുള്ള (ടീം പ്ലേയര്‍) മികവുണ്ടാവുകയുള്ളൂ. ചുരുക്കത്തില്‍ ഈ മേഖലയിലേക്ക് കടക്കാനാഗ്രഹിക്കുന്നവര്‍ ഇവയെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നത് അഭികാമ്യമാണ്.

വിവിധ ശാഖകള്‍

എന്‍ജിനീയറിങ് ബിരുദതലത്തിലുള്ള അടിസ്ഥാനയോഗ്യതയാണ് ബാച്ചിലര്‍ ഓഫ് ടെക്നോളജി (ബി.ടെക്)/ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിങ് (ബി.ഇ.) ഇവ രണ്ടും തത്തുല്യമായ യോഗ്യതകളാണ്. രണ്ടിന്റെയും പാഠ്യപദ്ധതിയില്‍ നിസ്സാരമായ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമായ എം.ടെക്/എം.ഇ. വിവിധ സവിശേഷ മേഖലകളില്‍ ലഭ്യമാണ്. 

സിവില്‍

നിര്‍മാണവുമായി (കണ്‍സ്ട്രക്ഷന്‍) ബന്ധപ്പെട്ട പഠനശാഖ. കെട്ടിടങ്ങള്‍ റോഡുകള്‍, പാലങ്ങള്‍, തോടുകള്‍, അണക്കെട്ടുകള്‍ തുടങ്ങി വിവിധ തരത്തിലുമുള്ള നിര്‍മാണങ്ങള്‍, അവയുടെ രൂപകല്പന, പരിപാലനം, മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലാണ് സിവില്‍ എന്‍ജിനീയര്‍ പ്രവര്‍ത്തിക്കുന്നത്. സിവിലുമായി ബന്ധപ്പെട്ട മറ്റു ശാഖകളും പഠനവിഷയങ്ങളും. 

 • ഹൈവേ എന്‍ജിനീയറിങ്:  റോഡ്, പാലം, ടണല്‍ തുടങ്ങിയവയുടെ നിര്‍മാണം.
 • ഓഷ്യന്‍ എന്‍ജിനീയറിങ്: കടലിലെ നിര്‍മാണം - ഡ്രില്ലിങ് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള പ്ലാറ്റ്ഫോം, സപ്പോര്‍ട്ട് സ്ട്രക്ചറുകള്‍ എന്നിവക്കുള്ള പഠനശാഖ.
 • എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്: പരിസ്ഥിതിസംരക്ഷണം, പരിസ്ഥിതി ഗുണമേന്‍മ മെച്ചപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ശാഖ. 

ഉന്നതപഠന സവിശേഷ മേഖലകള്‍: ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ്, ഹൈഡ്രോളിക് & വാട്ടര്‍ റിസോഴ്സ് എന്‍ജിനീയറിങ്, ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിങ്, ബില്‍ഡിങ് ടെക്നോളജി & കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, ഹൈഡ്രോളിക്‌സ് എന്‍ജിനീയറിങ്, ട്രാഫിക് & ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, വാട്ടര്‍ റിസോഴ്സസ് & ഹൈഡ്രോ ഇന്‍ഫര്‍മാറ്റിക്‌സ്, കംപ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്. 

മെക്കാനിക്കല്‍

യന്ത്രങ്ങളുടെ രൂപകല്പന, വികസനം, ഉത്പാദനം, പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാഖ. മെക്കാനിക്കലുമായി ബന്ധപ്പെട്ട ചില ശാഖകള്‍: 

 • ഇന്‍സ്ട്രുമെന്റേഷന്‍: ഒഴുക്ക് (ഫ്‌ളോ), താപനില (ടെമ്പറേച്ചര്‍), നിരപ്പ് (ലവല്‍), ദൂരം (ഡിസ്റ്റന്‍സ്), കോണ് (ആംഗിള്‍), മര്‍ദം (പ്രഷര്‍) തുടങ്ങിയ ഭൗതികവ്യാപ്തികള്‍ അളക്കുവാനുള്ള ഉപകരണങ്ങളുടെ/യന്ത്രങ്ങളുടെ രൂപകല്പന/വികസനം എന്നിവുമായി ബന്ധപ്പെട്ട പഠനശാഖ. 
 • ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍: ഭൗതിക വ്യാപ്തി അളക്കുവാനുപയോഗിക്കുന്ന ഉപകരണങ്ങളുടെ വികസനത്തില്‍, അതിന്, ഒരു നിയന്ത്രണ സംവിധാനം (കണ്‍ട്രോള്‍) കൂടി ഉള്‍പ്പെടുത്തുന്ന മേഖലയുമായി ബന്ധപ്പെട്ട പഠനശാഖ. 
 • ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനോടൊപ്പം അല്പം മാനേജ്മെന്റ് പഠനവുംകൂടി ഉള്‍പ്പെടുന്ന ശാഖ. മനുഷ്യവിഭവം, പണം, വിജ്ഞാനം, വിവരങ്ങള്‍, ഉപകരണങ്ങള്‍, ഈര്‍ജം, സാമഗ്രികള്‍, വിശകലനം, സങ്കലനം എന്നിവയൊക്കെ ഉള്‍പ്പെടുന്ന സങ്കീര്‍ണമായ പ്രക്രിയകളുടെയോ, സംയോജിത സംവിധാനങ്ങളുടെയോ വികസനം മെച്ചപ്പെടുത്തല്‍, ഓപ്ടിമൈസേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാഖ. 
 • ബയോ മെഡിക്കല്‍: വൈദ്യശാസ്ത്ര, ജീവശാസ്ത്രമേഖലകളുമായി ബന്ധപ്പെട്ടുള്ള മേഖലയില്‍ രോഗനിര്‍ണയത്തിനും രോഗചികിത്സയ്ക്കും സാങ്കേതിക പരിജ്ഞാനമുപയോഗിച്ചുകൊണ്ടുള്ള രൂപകല്‍പന വികസനപഠനങ്ങളുടെ മേഖല. 
 • റൊബോട്ടിക് എന്‍ജിനീയറിങ് : ഇന്‍ഫര്‍മേഷന്‍ പ്രോസസിങ്, വിവേക സംബന്ധിയായ (സെന്‍സറി) പ്രതികരണം, നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍ സംവിധാനങ്ങളുടെയും മനുഷ്യയന്ത്രങ്ങളുടെയും രൂപകല്പന, വികസനം, നിര്‍മാണം, പ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്ന മേഖല. 
 • നേവല്‍ ആര്‍ക്കിടെക്ചര്‍: കപ്പലുകളുടെ രൂപകല്പന, വികസനം, നിര്‍മാണം, വെള്ളത്തില്‍ (കടലില്‍) കൂടിയുള്ള അതിന്റെ ചലനം എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന പഠനശാഖ.
 • മറൈന്‍: സാങ്കേതികവിജ്ഞാനം പ്രയോജനപ്പെടുത്തി, കപ്പലുകളുടെ മുഖ്യ പ്രൊപ്പല്‍ഷന്‍ പ്ലാന്റ്, സ്റ്റിയറിങ്, ആങ്കറിങ്, ഹീറ്റിങ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷനിങ്, വൈദ്യുതി ഉത്പാദനം, വിതരണം, ആന്തരിക/ബാഹ്യ ആശയവിനിമയം, ചരക്ക് കൈകാര്യം ചെയ്യല്‍, തുടങ്ങിയ, കപ്പലുമായി ബന്ധപ്പെട്ട പവറിങ്, യന്ത്രവത്കരണ വശങ്ങളെപ്പറ്റിയുള്ള പഠനം.
 • ഓട്ടോമൊബൈല്‍:  വാഹനങ്ങളെക്കുറിച്ചുള്ള പഠനം. 
 • ഏറോനോട്ടിക്കല്‍: വിമാനങ്ങള്‍, ഹെലികോപ്റ്റര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനമേഖല. 
 • ഏറോസ്പേസ്: ബഹിരാകാശ വാഹനങ്ങളുമായി ബന്ധപ്പെട്ട പഠനശാഖ. 
 • പ്രിന്റിങ് ടെക്നോളജി: അച്ചടിയന്ത്രങ്ങളെക്കുറിച്ചുള്ള പഠനമേഖല.
 • അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്: കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട യന്ത്രവത്കരണ, സാങ്കേതികവിദ്യയുടെ പഠനങ്ങള്‍.
 • മെക്കട്രോണിക്‌സ്: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്, ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട മള്‍ട്ടി ഡിസിപ്ലിനറി ശാഖ. റൊബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍, ടെലികമ്യൂണിക്കേഷന്‍, തുടങ്ങിയവയൊക്കെ ചേരുന്ന പഠനശാഖ.
 • ടൂള്‍ & ഡൈ മേക്കിങ്: നിര്‍മാണമേഖലയില്‍ ഉപയോഗിക്കുന്ന ജിഗ്ഗുകള്‍ (പരസ്പരം കൊരുത്തുവയ്ക്കാവുന്ന മുറിച്ച കഷണങ്ങള്‍), ദൃഢസ്ഥിത വസ്തുക്കള്‍ (ഫിക്സ് ചേഴ്സ്), അച്ചുകള്‍ (ഡൈസ്), ആകാരങ്ങള്‍ (മൗള്‍ഡുകള്‍), മെഷിന്‍ ടൂളുകള്‍, കട്ടിങ് ടൂളുകള്‍, ഗേജുകള്‍ (അളക്കാനുള്ള ഉപകരണങ്ങള്‍), മറ്റ് ടൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പഠനമേഖല. 

ഉന്നത പഠന സവിശേഷമേഖലകള്‍: തെര്‍മല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ ഡിസൈന്‍, മാനുഫാക്ചറിങ് എന്‍ജിനീയറിങ്, ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ്, മാനുഫാക്ചറിങ് & ഓട്ടോമേഷന്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് & മാനേജ്മെന്റ്, തെര്‍മല്‍ സയന്‍സ്, മെഷിന്‍ ഡിസൈന്‍, പ്രൊപ്പല്‍ഷന്‍ എന്‍ജിനീയറിങ്, ഇന്റേണല്‍ കംബസ്റ്റണ്‍ എന്‍ജിന്‍സ് & ടര്‍ബോ മെഷിനറി, അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ല്ക്ക മെക്കാനിക്കല്‍ സിസ്റ്റംസ്, ഇന്‍ഡസ്ട്രിയല്‍ റഫ്രിജറേഷന്‍ & ക്രൈയോജനിക് എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്, തെര്‍മല്‍ & ഫ്‌ലൂയിഡ് എന്‍ജിനീയറിങ്. 

ഇലക്ട്രിക്കല്‍

വൈദ്യുതിയുടെ ഉത്പാദനം, പ്രസരണം, വിതരണം, തുടങ്ങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്ന അടിസ്ഥാനശാഖ. ബന്ധപ്പെട്ട മറ്റുശാഖകള്‍ ഇവയൊക്കെയാണ്.

 • ഇലക്ട്രോണിക്‌സ്: ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, സംവിധാനങ്ങളെക്കുറിച്ചുള്ള പഠനം.
 • ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്: വൈദ്യുതിയുമായും അതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്സിനെക്കുറിച്ചും പഠിക്കുന്ന ശാഖ.
 • ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍: വിവിധ ആശയ വിനിമയ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, രൂപകല്‍പന, വികസനം, നിര്‍മാണം, ഗവേഷണം, ടെസ്റ്റിങ് ഉള്‍പ്പെടെയുള്ള പഠനശാഖ. 
 • കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്: കംപ്യൂട്ടര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പഠനമേഖല. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്, കംപ്യൂട്ടര്‍ തത്ത്വങ്ങള്‍ ഉപയോഗപ്പെടുത്തി ഹാര്‍ഡ്വേര്‍, സോഫ്റ്റ്വേര്‍ വികസനം ഉള്‍പ്പെട്ട പഠനം.
 • ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: കംപ്യൂട്ടര്‍ ഉപയോഗപ്പെടുത്തി വിവരങ്ങളുടെ സൂക്ഷിക്കല്‍ (സ്റ്റോറിങ്), വീണ്ടെടുക്കല്‍ (റിട്രീവല്‍), പ്രസരണം (ട്രാന്‍സ്മിഷന്‍) വിശകലനം (അനാലിസിസ്) എന്നിവ പഠിക്കുന്ന ശാഖ. 
 • ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്‍ടേഷന്‍: ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍ടേഷന്‍ തത്ത്വങ്ങള്‍ ഉപയോഗപ്പെടുത്തുന്ന പഠനമേഖല. 
 • അപ്ലൈഡ് ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍: ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ തത്ത്വങ്ങളുടെ പ്രായോഗികവശങ്ങളില്‍ ഊന്നല്‍ നല്‍കുന്ന ശാഖ.
 • ഏവിയോണിക്‌സ്: ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്‌സ് പഠനം.

ഉന്നതപഠന സ്പെഷ്യലൈസേഷനുകള്‍: കമ്യൂണിക്കേഷന്‍ & സിഗ്നല്‍ പ്രൊസസിങ്, പവര്‍ സിസ്റ്റംസ് ല്ക്ക പവര്‍ ഇലക്ട്രോണിക്‌സ്, മൈക്രോ ഇലക്ട്രോണിക്‌സ് & വി.എല്‍.എസ്.ഐ. ഡിസൈന്‍, കണ്‍ട്രോള്‍ & ഇന്‍സ്ട്രുമെന്റേഷന്‍, ആര്‍.എഫ്. & ഫോട്ടോണിക്‌സ്, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സ് & സിസ്റ്റംസ്, മൈക്രോ നാനോ ഇലക്ട്രോണിക്‌സ്, മൈക്രോവേവ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, പവര്‍ & കണ്‍ട്രോള്‍, ഇലക്ട്രിക്കല്‍ മെഷീന്‍സ്, പവര്‍ സിസ്റ്റംസ്, കണ്‍ട്രോള്‍ സിസ്റ്റംസ്, ഗൈഡന്‍സ് & നാവിഗേഷന്‍ കണ്‍ട്രോള്‍, സിഗ്നല്‍ പ്രൊസസ്സിങ്, മൈക്രോവേവ് & ടെലിവിഷന്‍ എന്‍ജിനീയറിങ്, മൈക്രോ & നാനോ ഇലക്ട്രോണിക്‌സ്, റൊബോട്ടിക്സ് & ഓട്ടോമേഷന്‍, വയര്‍ലെസ് ടെക്നോളജി.  

ഇന്നിപ്പോള്‍ കംപ്യൂട്ടര്‍ സയന്‍സില്‍ നിരവധി നവീന സവിശേഷ മേഖലാ ബ്രാഞ്ചുകള്‍ ലഭ്യമാണ്. ഗേമിങ് ടെക്നോളജി, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, മെഷിന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റൊബോട്ടിക്സ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇന്‍ഫര്‍മാറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍ ടെക്നോനോളജി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ബിഗ് ഡേറ്റാ അനലറ്റിക്‌സ്, അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫര്‍മാറ്റിക്സ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് തുടങ്ങിയവ അതില്‍ ചിലതാണ്. 

പി.ജി. തലത്തിലെ സ്പെഷ്യലൈസേഷനുകള്‍: ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, നെറ്റ് വര്‍ക്ക് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ല്ക്ക സിസ്റ്റം എന്‍ജിനീയറിങ്, കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, നെറ്റ്വര്‍ക്ക് ല്ക്ക സെക്യൂരിറ്റി, കംപ്യൂട്ടര്‍ ല്ക്ക ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഇമേജ് പ്രോസസിങ്. 

കെമിക്കല്‍

രാസപദാര്‍ഥങ്ങളുടെയും, സാമഗ്രികളുടെയും, ഊര്‍ജത്തിന്റെയും ഉത്പാദനം, രൂപാന്തരം, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഫലപ്രദമായ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ശാഖ. കെമിക്കല്‍ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ടുള്ള  ശാഖകള്‍: 

 • പെട്രോളിയം എന്‍ജിനീയറിങ്: അസംസ്‌കൃത എണ്ണയുടെയും വാതകത്തിന്റെയും പര്യവേഷണം, ഡ്രില്ലിങ്, റിസര്‍വയര്‍, പ്രൊഡക്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ശാഖ. 
 • പെട്രോ കെമിക്കല്‍ എന്‍ജിനീയറിങ്: സാങ്കേതികവിദ്യ ഉപയോഗിച്ച് അസംസ്‌കൃത എണ്ണ/വാതകത്തിന്റെ റിഫൈനിങ്/പ്രൊസസിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാഖ. 
 • എനര്‍ജി സ്റ്റഡീസ്റ്റ്: ന്യൂക്ലിയാര്‍, സോളാര്‍, തെര്‍മല്‍, നിലനില്‍ക്കുന്ന ഊര്‍ജ സ്രോതസ്സുകള്‍ എന്നിവ ഉള്‍പ്പടെ ലോകത്തിന്റെ ഊര്‍ജ ആവശ്യകത തൃപ്തിപ്പെടുത്തുന്നതിനാവശ്യമായ പഠനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല.
 • ന്യൂക്ലിയര്‍ എന്‍ജിനീയറിങ്: പരമാണു സംബന്ധിയായ മൂലബിന്ദുക്കളുടെ (ആറ്റമിക് ന്യൂക്ലിയൈ) പിളര്‍ക്കല്‍ (ഫിഷന്‍), സംയോജിപ്പിക്കല്‍ (ഫ്യൂഷന്‍), ന്യൂക്ലിയര്‍ ഫിസിക്സ് തത്ത്വങ്ങള്‍ ഉപയോഗിച്ചുള്ള ഉപ-പരമാണു പ്രക്രിയകളുടെ പ്രയോഗങ്ങള്‍ (ആപ്ലിക്കേഷന്‍സ്) തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങള്‍. 
 • ബയോടെക്നോളജി: ബയോളജിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ പ്രയോഗങ്ങള്‍. ജീവജാലങ്ങള്‍, സജീവ വസ്തുക്കള്‍ (ഓര്‍ഗാനിസംസ്), തുടങ്ങിയവയില്‍ നിന്നും ഉപയോഗപ്രദമായ ഉത്പന്നങ്ങള്‍ രൂപപ്പെടുത്തുന്ന പഠനങ്ങളുടെ മേഖല. വ്യത്യസ്ത വിഷയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് (മള്‍ട്ടി ഡിസിപ്ലിനറി) ഗവേഷണ അധിഷ്ഠിതമായപഠനം നടത്തുന്ന ശാഖ. 
 • ജനറ്റിക് എന്‍ജിനീയറിങ്: ഒരു സജീവ വസ്തുവിന്റെ, ജനിതക ഘടകത്തില്‍, കൃത്രിമമായി ഇടപെടലുകള്‍ നടത്തി, അതിന്റെ സ്വഭാവഗുണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന പഠനങ്ങള്‍ നടത്തുന്ന മേഖല. ഗവേഷണ അധിഷ്ഠിതം. 
 • ഡയറി ടെക്നോളജി, ഡയറി സയന്‍സ്: പാല്‍, പാലുല്‍പ്പന്നങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട പാഠനശാഖ.
 • ഫുഡ് ടെക്നോളജി: പാചകം ചെയ്യ ആഹാരപദാര്‍ഥങ്ങളുടെ ഭദ്രമായ, ദീര്‍ഘകാല സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങള്‍.
 • പോളിമര്‍ എന്‍ജിനീയറിങ്: പ്ലാസ്റ്റിക്, റബ്ബര്‍ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ശാഖ.
 • ഫയര്‍ & സേഫ്റ്റി: തീയെക്കുറിച്ചുള്ള പഠനം, ഗുണഗണങ്ങള്‍, ബന്ധപ്പെട്ട അപകട സാധ്യത, നിയന്ത്രണമുന്‍കരുതലുകള്‍, തീ, സുരക്ഷ, അപകടസാമഗ്രികള്‍ വഴിയുണ്ടാകാവുന്ന സംഭവങ്ങളിലെ നഷ്ടങ്ങളുടെ വിലയിരുത്തലും കുറയ്ക്കലും തീപിടിത്തത്തിന്റെ ഒഴിവാക്കല്‍ നടപടികള്‍, തൊഴില്‍പരമായ സുരക്ഷിതത്വം തുടങ്ങിയവയെക്കുറിച്ചു പഠിക്കുന്ന മേഖല. 

സവിശേഷ മേഖലകള്‍: കംപ്യൂട്ടര്‍ എയ്ഡഡ് പ്രോസസ് ഡിസൈന്‍, പ്രൊസസ് കണ്‍ട്രോള്‍. 

 • എന്‍ജിനീയറിങ് ഫിസിക്സ്: ഫിസിക്സ്, മാത്തമാറ്റിക്സ്, എന്‍ജിനീയറിങ് എന്നിവയുടെ പരസ്പര പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പഠനം.
 • മെറ്റീരിയല്‍സ്: പോളിമേഴ്സ്, സിറാമിക്സ്, ലോഹങ്ങള്‍, അലോയ്‌സ്, സമ്മിശ്ര സാമഗ്രികളെക്കുറിച്ചും, പദാര്‍ഥങ്ങളെക്കുറിച്ചും, അവയുടെ ഗുണവിശേഷം, രൂപം മാറ്റല്‍ എന്നിവയുള്‍പ്പടെയുമായി ബന്ധപ്പെട്ട പഠനശാഖ. 
 • മെറ്റലര്‍ജി: ലോഹങ്ങളുമായി ബന്ധപ്പെട്ട -ഗുണവിശേഷങ്ങള്‍, രൂപം മാറ്റല്‍ എന്നിവയുമായി ബന്ധപ്പെട്ടതുള്‍പ്പടെ - പഠനങ്ങളടങ്ങുന്ന ശാഖയാണ് മെറ്റലര്‍ജി.

പ്രവേശനം എങ്ങനെ?

രാജ്യത്ത് നിരവധി എന്‍ജിനീയറിങ് പരീക്ഷകള്‍ ഇപ്പോള്‍ ഉണ്ട്. പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണംകൊണ്ടും പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങളുടെ പ്രാധാന്യംകൊണ്ടും മുന്നില്‍ നില്‍ക്കുന്ന പരീക്ഷയാണ് ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.- മെയിന്‍). നിരവധി ദേശീയതല സ്ഥാപനങ്ങളിലെ, ബിരുദതല, എന്‍ജിനീയറിങ്/ ടെക്നോളജി/ ആര്‍ക്കിടെക്ച്ചര്‍/ പ്ലാനിങ്/ സയന്‍സ് കോഴ്‌സുകളിലെ പ്രവേശനത്തിനായി, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) ഒരു അക്കാദമികവര്‍ഷത്തെ പ്രവേശനത്തിനായി രണ്ടുതവണയാണ് നടത്തുന്നത്. രാജ്യത്തെ 31 നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി, 25 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന 28- ല്‍പരം സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയിലെ പ്രവേശനത്തിനാണ് മുഖ്യമായും ജെ.ഇ.ഇ.മെയിന്‍. അതോടൊപ്പം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശനത്തിനുള്ള, ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍- അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹരാകുന്നവരെ കണ്ടെത്തുന്ന ഒരു സ്‌ക്രീനിങ് പരീക്ഷകൂടിയാണ്, ജെ.ഇ.ഇ.മെയിന്‍.

ജെ.ഇ.ഇ. മെയിന്‍  

പേപ്പറുകള്‍: പരീക്ഷയ്ക്ക് 3 പേപ്പറുകള്‍ ഉണ്ടാകും. ബി.ഇ./ ബി.ടെക്., ബി.ആര്‍ക്ക്., ബി.പ്ലാനിങ് എന്നീ പ്രവേശനങ്ങള്‍ക്കുള്ളതാണ് അവ. ഒരാള്‍ക്ക് ഒന്നിലേറെ പേപ്പറുകള്‍ അഭിമുഖീകരിക്കാം.

പരീക്ഷയുടെ ഘടന: ബി.ഇ./ ബി.ടെക്., പേപ്പറില്‍, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എന്നീ വിഷയങ്ങളില്‍നിന്ന്, 25 വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ഇതില്‍ 20 എണ്ണം, ഒബ്ജക്ടീവ് മാതൃകയിലുള്ള, മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും 5 എണ്ണം, ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങളും ആയിരിക്കും. സയന്‍സ് കോഴ്‌സുകളിലെ പ്രവേശനത്തിനും ഈ പേപ്പറിലെ റാങ്ക് ബാധകമാണ്.

ബി.ആര്‍ക്ക്.: ഈ പേപ്പറില്‍ മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും. ആദ്യഭാഗത്ത്, മാത്തമാറ്റിക്സില്‍നിന്ന് 25 ചോദ്യങ്ങളും (20 മള്‍ട്ടിപ്പിള്‍ ചോയ്സ്, 5 ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ്), രണ്ടാംഭാഗത്ത്, ആര്‍ക്കിടെക്ചര്‍ അഭിരുചി അളക്കുന്ന 50 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും, ഉണ്ടാകും. രണ്ടുഭാഗങ്ങളും കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍. മൂന്നാംഭാഗം, ഡ്രോയിങ് ടെസ്റ്റാണ്. ചിത്രരചനാവൈഭവം അളക്കുന്ന പരീക്ഷയാണിത്. മൂന്ന് ഭാഗങ്ങളും, ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം. 

ബി. പ്ലാനിങ്: മൂന്ന് ഭാഗങ്ങളുള്ള പ്രവേശന പരീക്ഷയാണിത്. ആദ്യ രണ്ടുഭാഗങ്ങള്‍, ബി.ആര്‍ക്ക്. പ്രവേശന പരീക്ഷയുടേതുതന്നെയായിരിക്കും . മൂന്നാംഭാഗത്തില്‍ പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങളാണ്. 25 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. സമയം 3 മണിക്കൂര്‍. 
ബി.ആര്‍ക്കിനും, ബി.പ്ലാനിങ്ങിനും അപേക്ഷിക്കുന്നവര്‍ക്ക്, പരീക്ഷ, മൂന്നര മണിക്കൂറാകും. ഇവര്‍ 4 ഭാഗങ്ങള്‍ക്ക് ഉത്തരം നല്‍കണം- മാത്തമാറ്റിക്സ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ്, പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങള്‍. 

സ്‌കോറിങ് രീതി: ശരിയുത്തരത്തിനോരോന്നിനും, നാല് മാര്‍ക്കുവീതം കിട്ടും. തെറ്റിയാല്‍ ഒരുമാര്‍ക്കുവെച്ച് നഷ്ടപ്പെടും. ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പില്‍ ശരിയുത്തരത്തിന് 4 മാര്‍ക്ക്. ഇതില്‍ നെഗറ്റീവ് മാര്‍ക്കില്ല.

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ താത്പര്യമുള്ളവര്‍, ജെ.ഇ.ഇ. മെയിനിന്റെ ഒന്നാംപേപ്പറാണ് (ബി.ഇ./ ബി.ടെക്.) അഭിമുഖീകരിക്കേണ്ടത്. ഐ.ഐ.ടിയില്‍. ബി.ആര്‍ക്ക്., സയന്‍സ് കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജെ.ഇ.ഇ. മെയിന്‍ ആദ്യപേപ്പര്‍ അഭിമുഖീകരിക്കണം. 

പ്രവേശന യോഗ്യത: പ്ലസ് ടു/ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ബി.ഇ./ ബി.ടെക്. പ്രവേശനം തേടുന്നവര്‍, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍, നിര്‍ബന്ധമായും പഠിച്ചിരിക്കണം. മൂന്നാം വിഷയം, കെമിസ്ട്രി, ബയോടെക്നോളജി, ബയോളജി, ടെക്നിക്കല്‍ വൊക്കേഷണല്‍ വിഷയം എന്നിവയിലൊന്നാകാം. ബി.ആര്‍ക്ക്. പ്രവേശനത്തിന്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവര്‍ ബി.പ്ലാനിങ് പ്രവേശനത്തിന് അര്‍ഹരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, jeemain.nta.nic.in, www.nta.ac.in എന്നീ വെബ്‌സൈറ്റുകള്‍ കാണുക.

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്

രാജ്യത്തെ 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ്. ജെ.ഇ.ഇ. മെയിന്‍ ബി.ഇ./ ബി.ടെക്. പേപ്പറിന്റെ അന്തിമ റാങ്ക് അടിസ്ഥാനത്തിലാണ്, പരീക്ഷ അഭിമുഖീകരിക്കാന്‍ അര്‍ഹത നേടുന്നവരെ കണ്ടെത്തുന്നത്. 

ജെ.ഇ.ഇ. മെയിന്‍, ബി.ഇ./ ബി.ടെക്. പേപ്പറിന്റെ അന്തിമ റാങ്ക് പട്ടികയില്‍, തന്റെ കാറ്റഗറിയില്‍, നിശ്ചിത പരിധിക്കകം സ്ഥാനംനേടിയാല്‍ മാത്രമേ, ഒരാള്‍ക്ക് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത ലഭിക്കുകയുള്ളൂ. അര്‍ഹത ലഭിക്കുന്നവര്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ ചെയ്യണം. 

പരീക്ഷ: രണ്ട് പേപ്പറുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ ഭാഗങ്ങളുണ്ടാകും. ധാരണാശക്തി, ന്യായവാദം, അപഗ്രഥനപരമായ മികവ് എന്നിവ വിലയിരുത്തുന്നതായിരിക്കും ചോദ്യങ്ങള്‍. സിലബസ്, www.jeeadv.ac.in ല്‍ നിന്ന് ലഭ്യമാണ്.
ജെ.ഇ.ഇ. അഡ്വാന്‍സ്ഡില്‍ യോഗ്യത ലഭിച്ച്, റാങ്ക് പട്ടികയില്‍ സ്ഥാനം നേടാന്‍, പരീക്ഷയിലെ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഓരോന്നിനും, പരീക്ഷയില്‍ മൊത്തത്തിലും, കാറ്റഗറി അനുസരിച്ച്, കട്ട് - ഓഫ് മാര്‍ക്ക് നേടേണ്ടതുണ്ട്.  റാങ്ക് പട്ടികയില്‍ സ്ഥാനം നേടുന്നവര്‍ക്കേ, താത്പര്യമുള്ളപക്ഷം, ബി.ആര്‍ക്ക്. പ്രവേശനത്തിനായി നടത്തുന്ന അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ഇതില്‍ യോഗ്യത നേടിയാല്‍, ബി.ആര്‍ക്ക്. പ്രവേശനത്തിന് അര്‍ഹത ലഭിക്കും. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാണ് ബി.ആര്‍ക്ക്. പ്രവേശനം.

KEAM

കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ടുപേപ്പറാണുള്ളത്. ആദ്യ പേപ്പര്‍, ഫിസിക്സ് ല്ക്ക കെമിസ്ട്രി. ഫിസിക്സില്‍നിന്ന് 72- ഉം, കെമിസ്ട്രിയില്‍നിന്ന് 48 -ഉം ചോദ്യങ്ങള്‍. രണ്ടാമത്തെ പേപ്പര്‍ മാത്തമാറ്റിക്സ്. മൊത്തം 120 ചോദ്യങ്ങള്‍. രണ്ടുപേപ്പറും രണ്ടര മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ളതാണ്. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് മാതൃകയിലാണ്. ശരിയുത്തരത്തിന് 4 മാര്‍ക്ക്, തെറ്റിയാല്‍, ഒരുമാര്‍ക്ക് നഷ്ടപ്പെടും. ഓരോ പേപ്പറിലും 10 മാര്‍ക്ക് വീതം നേടുന്നവരെ മാത്രമേ, റാങ്കിങ്ങിനായി പരിഗണിക്കുകയുള്ളൂ. പട്ടിക വിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥ ഇല്ല. കേന്ദ്രീകൃത അലോട്ട്മെന്റ് വഴിയാണ് പ്രവേശനം.

യോഗ്യത: എന്‍ജിനീയറിങ് പ്രവേശനത്തിന്, പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. മൂന്നാംവിഷയം കെമിസ്ട്രി ആകാം. കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സും, അതും പഠിച്ചിട്ടില്ലെങ്കില്‍ ബയോടെക്നോളജിയും, ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കില്‍ ബയോളജിയും മൂന്നാംവിഷയമായി പരിഗണിക്കും. അപേക്ഷാര്‍ഥിക്ക് 3 സയന്‍സ് വിഷയങ്ങള്‍ക്കുംകൂടി 45 ശതമാനം മാര്‍ക്ക് വേണം.  
വെബ് സൈറ്റുകള്‍: www.cee.kerala.gov.in, www.cee-kerala.org

കുസാറ്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്), വിവിധ ബി.ടെക്. പ്രോഗ്രാമുകളിലെ പ്രവേശനം, കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്) വഴി നടത്തുന്നു. സര്‍വകലാശാലയുടെ രണ്ട് എന്‍ജിനീയറിങ് കോളേജുകളിലും പഠന വകുപ്പുകളിലുമായി വിവിധ ബ്രാഞ്ചുകളില്‍ ബാച്ചിലര്‍ ഓഫ് ടെക്നോളജി പ്രോഗ്രാം ഉണ്ട്. സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ല്ക്ക എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍, സേഫ്റ്റി & ഫയര്‍, മറൈന്‍, നേവല്‍ ആര്‍ക്കിടെക്ചര്‍ ല്ക്ക ഷിപ്പ് ബില്‍ഡിങ്, പോളിമര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി എന്നിവ. 

250 ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉള്ള ഒരു പേപ്പറാണ് ക്യാറ്റിനുള്ളത്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍നിന്ന്, യഥാക്രമം, 125, 75, 50 ചോദ്യങ്ങള്‍ വീതം, പരീക്ഷയ്ക്കുണ്ടാകും. ഓരോ ശരിയുത്തരത്തിനും 3 മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍, ഒരുമാര്‍ക്കുവീതം, നഷ്ടമാകും.  ബി.ടെക്. റാങ്ക് പട്ടികയില്‍ സ്ഥാനം നേടാന്‍, പരീക്ഷാര്‍ഥി, ഓരോ വിഷയത്തിലും, 10 മാര്‍ക്കുവീതം വാങ്ങണം. പട്ടിക വിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥയില്ല.
വെബ്സൈറ്റ്: www.admissions.cusat.ac.in

സര്‍ക്കാര്‍ മേഖലയിലെ അവസരങ്ങള്‍

ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് 

കേന്ദ്രസര്‍ക്കാരിന്റെ വിവിധ സര്‍വീസുകളിലേക്ക് എന്‍ജിനീയര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ല്ക്ക ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരമുണ്ട്. 

ഇന്ത്യന്‍ റെയില്‍വേയ്സ്, സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ്, സര്‍വേ ഓഫ് ഇന്ത്യ സര്‍വീസ്, ബോര്‍ഡര്‍ റോഡ് എന്‍ജിനീയറിങ് സര്‍വീസ്, ഡിഫന്‍സ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ എന്‍ജിനീയറിങ്, ഇന്ത്യന്‍ സ്‌കില്‍ ഡവലപ്മെന്റ് സര്‍വീസ്, ജി.എസ്.ഐ. എന്‍ജിനീയറിങ് സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ്, സെന്‍ട്രല്‍ ഇലക്ട്രിക്കല്‍ & മെക്കാനിക്കല്‍ എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ റേഡിയോ റഗുലേറ്ററി സര്‍വീസ്, ജൂണിയര്‍ ടെലികോം ഓഫീസര്‍ തുടങ്ങിയവയിലായാണ്, നിശ്ചിത ബ്രാഞ്ചുകാര്‍ക്ക് അവസരം ഉണ്ടാവുക. 

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ 

ബി.ഇ./ബി.ടെക്. യോഗ്യതയുളളവര്‍ക്ക് സയന്റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികകളില്‍ ജോലി അവസരങ്ങളുണ്ട്. സവിശേഷമേഖലകളിലെ ബിരുദ/ബിരുദാനന്തര യോഗ്യത മുന്‍ഗണന ലഭിക്കാന്‍ സഹായിക്കും. അത്തരം ചില യോഗ്യതകള്‍ ഇനി പറയുന്നു. 

 • മെക്കാനിക്കല്‍ ബിരുദത്തിനുശേഷം മെഷിന്‍ ഡിസൈന്‍, മെക്കാനിക്കല്‍, അപ്ലൈഡ് മെക്കാനിക്സ്, മെഷിന്‍ ഡൈനാമിക്സ് ബിരുദാനന്തരബിരുദം. 
 • ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് ബിരുദത്തിനുശേഷം ഡിജിറ്റല്‍ ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ്, സിഗ്നല്‍ പ്രൊസസിങ് വി.എല്‍.എസ്.ഐ., എംബഡഡ് സിസ്റ്റംസ്, വി.എല്‍.എസ്.ഐ. & എംബഡഡ് സിസ്റ്റംസ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, കണ്‍ട്രോള്‍ സിസ്റ്റംസ്, കണ്‍ട്രോള്‍ & കംപ്യൂട്ടിങ്, കണ്‍ട്രോള്‍ & ഓട്ടോമേഷന്‍, സോളിഡ് സ്റ്റേറ്റ് ടെക്നോളജി, സോളിഡ് സ്റ്റേറ്റ് ഇലക്ട്രോണിക് മെറ്റീരിയല്‍സ്, സോളിഡ് സ്റ്റേറ്റ് മെറ്റീരിയല്‍സ്, ഏറോനോട്ടിക്കല്‍, ഏറോസ്പേസ് എന്‍ജിനീയറിങ്, പവര്‍ ഇലക്ട്രോണിക്സ്, പവര്‍ ഇലക്ട്രോണിക്സ് & ഡ്രൈവ്സ്, പവര്‍ സിസ്റ്റംസ് എന്‍ജിനിയറിങ്, പവര്‍ എന്‍ജിനിയറിങ് പി.ജി. 
 • കെമിക്കല്‍/മെക്കാനിക്കല്‍ ബിരുദത്തിനുശേഷം, തെര്‍മല്‍ എന്‍ജിനീയറിങ്, തെര്‍മല്‍ സയന്‍സ് ല്ക്ക എന്‍ജിനീയറിങ്, തെര്‍മല്‍ സയന്‍സ് & എനര്‍ജി സിസ്റ്റംസ്, ഹീറ്റ് ട്രാന്‍സ്ഫര്‍ ഇന്‍ എനര്‍ജി സിസ്റ്റംസ്, മെറ്റീരിയല്‍സ് എന്‍ജിനീയറിങ്, മെറ്റീരിയല്‍സ് സയന്‍സ്, മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്, മെറ്റലര്‍ജിക്കല്‍ & മെറ്റീരിയല്‍സ് എന്‍ജിനീയറിങ് ബിരുദാനന്തരബിരുദം. 

എയര്‍ ഫോഴ്സ്

എയര്‍ ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ആഫ്കാറ്റ് എന്‍ട്രി): ഫ്ളൈയിങ് ബ്രാഞ്ച്- എല്ലാ ബ്രാഞ്ചുകാര്‍ക്കും അപേക്ഷിക്കാം.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) ബ്രാഞ്ച്: ബി.ഇ./ബി.ടെക്. - ഏറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്) - കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ടെക്നോളജി, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് & ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്/ടെക്നോളജി, ഇലക്ട്രിക്കല്‍ & കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ടെക്നോളജി, ഇലക്ട്രോണിക്‌സ് സയന്‍സ് ല്ക്ക എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് & കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ല്ക്ക/ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (മൈക്രോവേവ്), ഇലക്ട്രോണിക്‌സ് & കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ & ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രുമെന്റ് & കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രുമെന്റ് ല്ക്ക കണ്‍ട്രോള്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. ഏറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍): ബി.ഇ./ബി.ടെക്. - ഏറോസ്പേസ് എന്‍ജിനീയറിങ്, ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് & ഓട്ടോമേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് (പ്രൊഡക്ഷന്‍), മെക്കാനിക്കല്‍ എന്‍ജിനീയറിങ് (റിപ്പയര്‍ & മെയിന്റനന്‍സ്), മെക്കട്രോണിക്സ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്.

നേവി

ഇന്ത്യന്‍ നേവി എന്‍ട്രന്‍സ് ടെസ്റ്റ് (ഐ.എന്‍.ഇ.ടി.):  എക്സിക്യുട്ടീവ് ബ്രാഞ്ച്; എസ്.എസ്.സി.- നേവല്‍ ആര്‍മമെന്റ് ഇന്‍സ്പക്ടറേറ്റ് കേഡര്‍ (എന്‍.എ.ഐ.സി.): ബി.ഇ./ബി.ടെക്. - മെക്കാനിക്കല്‍, മെക്കാനിക്കല്‍ വിത്ത് ഓട്ടോമേഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് & ടെലി കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, പ്രൊഡക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മെറ്റലര്‍ജി, മെറ്റലര്‍ജിക്കല്‍, കെമിക്കല്‍, മെറ്റീരിയല്‍ സയന്‍സ്, ഏറോസ്പേസ്, ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് (പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും) 

എസ്.എസ്.സി.: എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എ.ടി.സി.), ഒബ്സര്‍വര്‍, പൈലറ്റ് (എം.ആര്‍.), ലോജിസ്റ്റിക്സ് (മൂന്നിനും പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും)- ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ഇ./ബി.ടെക്.

 • എസ്.എസ്.സി. പൈലറ്റ് (എം.ആര്‍. ഒഴികെ- (പുരുഷന്‍മാര്‍ മാത്രം) - ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ഇ./ബി.ടെക്.
 • എസ്.എസ്.സി. X (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി - പുരുഷന്‍മാര്‍ മാത്രം) - ബി.ഇ./ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
 • എസ്.എസ്.സി. ജനറല്‍ സര്‍വീസ് (ജി.എസ്./ത) / ഹൈഡ്രോ കാഡര്‍ -പുരുഷന്‍മാര്‍ മാത്രം - ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ഇ./ബി.ടെക്.
 • ടെക്നിക്കല്‍ ബ്രാഞ്ച്: എസ്.എസ്.സി. എന്‍ജിനീയറിങ് ബ്രാഞ്ച് - ജനറല്‍ സര്‍വീസ് (ജി.എസ്.)  പുരുഷന്‍മാര്‍ മാത്രം - ബി.ഇ./ബിടെക്. -മെക്കാനിക്കല്‍/മെക്കാനിക്കല്‍ വിത്ത് ഓട്ടോമേഷന്‍, മറൈന്‍, ഇന്‍സ്ട്രുമെന്റേഷന്‍, പ്രൊഡക്ഷന്‍, ഏറോനോട്ടിക്കല്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ല്ക്ക മാനേജ്മെന്റ്, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, ഏറോസ്പേസ്, ഓട്ടോമൊബൈല്‍സ്, മെറ്റലര്‍ജി, മെക്കട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ ല്ക്ക കണ്‍ട്രോള്‍.
 • എസ്.എസ്.സി. ഇലക്ട്രിക്കല്‍ ബ്രാഞ്ച് - ജനറല്‍ സര്‍വീസ് (ജി.എസ്.)  പുരുഷന്‍മാര്‍ മാത്രം - ബി.ഇ./ബി.ടെക്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍, പവര്‍ എന്‍ജിനിയറിങ്, പവര്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ല്ക്ക കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റേഷന്‍, അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍.
 • എജുക്കേഷന്‍ ബ്രാഞ്ച്: എസ്.എസ്.സി. എജുക്കേഷന്‍ - ബി.ഇ./ബി.ടെക്. ഇലക്ട്രോണിക്സ് ല്ക്ക കമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍.

ആര്‍മി

യൂണിവേഴ്സിറ്റി എന്‍ട്രി സ്‌കീം - സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ല്ക്ക ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് ല്ക്ക എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ല്ക്ക ടെലികമ്യൂണിക്കേഷന്‍, ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ല്ക്ക കമ്യൂണിക്കേഷന്‍, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, മെറ്റലര്‍ജിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ് ല്ക്ക ഇന്‍സ്ട്രുമെന്റേഷന്‍, മൈക്രോ ഇലക്ട്രോണിക്സ് ല്ക്ക മൈക്രോവേവ് തുടങ്ങിയ ബ്രാഞ്ചുകാര്‍ക്ക് അവസരം കിട്ടാം. 

കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സി.ഡി.എസ്.) പരീക്ഷ വഴിയും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് സായുധസേനകളില്‍ പ്രവേശനം നേടാം.  

പഠിക്കാനും തൊഴില്‍ നേടാനും 'ഗേറ്റ്'

എന്‍ജിനീയറിങ്, സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ/ഫെലോഷിപ്പോടെ മികച്ച സ്ഥാപനങ്ങളില്‍, ഉന്നതപഠനം നടത്താനും സര്‍ക്കാര്‍മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മികച്ച കരിയര്‍ കണ്ടെത്താനും സഹായകരമായ ഒരു പരീക്ഷയാണ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (ഗേറ്റ്). 

ഇന്ത്യയില്‍ വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാ വര്‍ഷവും ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയര്‍മാരെ നിയമിക്കാറുണ്ട്്. എന്‍ജിനീയറിങ്/ടെക്നോളജി/ആര്‍ക്കിടെക്ചര്‍ മേഖലകളിലെ മാസ്റ്റേഴ്സ് പ്രോഗ്രാം, നേരിട്ട് പ്രവേശനം നല്‍കുന്ന ഡോക്ടറല്‍ പ്രോഗ്രാം, ചില ശാസ്ത്രവിഷയങ്ങളിലെ ഡോക്ടറല്‍ പ്രോഗ്രാം, പഠനത്തിനുശേഷം ഒരു തൊഴില്‍ സ്വപ്നം കാണുന്നവര്‍ എന്നിവര്‍ക്കൊക്കെ, ഗേറ്റ് അഭിമുഖീകരിക്കാം.

എന്‍ജിനീയറിങ് മേഖലയില്‍, ബി.ഇ., ബി.ടെക്., ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്. (പോസ്റ്റ് ബി.എസ്സി.), ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്., ഡ്യുവല്‍ ഡിഗ്രി (പ്ലസ് ടു/ഡിപ്ലോമ കഴിഞ്ഞ്), തുടങ്ങിയ ബിരുദങ്ങളിലൊന്ന് ഉള്ളവര്‍, പ്രസ്തുത കോഴ്സുകളുടെ നിശ്ചിത വര്‍ഷങ്ങളില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്കൊക്കെ അപേക്ഷിക്കാം. ബി.ഇ., ബി.ടെക്. എന്നിവയ്ക്ക് തുല്യമെന്ന്, അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രൊഫഷണല്‍ സൊസൈറ്റികള്‍ നടത്തുന്ന പരീക്ഷകളുടെ, സെക്ഷന്‍ എ/തത്തുല്യം ജയിച്ചവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. 25 വിഷയങ്ങളിലാണ് പരീക്ഷ നടത്തുക. 

പരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിതം. ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍. 65 ചോദ്യങ്ങള്‍, 100 മാര്‍ക്ക്. മള്‍ട്ടിപ്പിള്‍ ചോയ്സ്, ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് രീതികളില്‍. എല്ലാ പേപ്പറിലും ജനറല്‍ ആപ്റ്റിറ്റിയൂഡ് സെക്ഷന്‍ (15%) ഉണ്ടാകും, എന്‍ജിനീയറിങ് പേപ്പറില്‍ എന്‍ജിനീയറിങ് മാത്തമാറ്റിക്സ് ചോദ്യങ്ങള്‍ (15%), ബ്രാഞ്ചുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ (70%) വരും. മറ്റുള്ളവയില്‍ 85 ശതമാനം ചോദ്യങ്ങള്‍ വിഷയാധിഷ്ഠിതം. ഫലപ്രഖ്യാപന തീയതിമുതല്‍ മൂന്നുവര്‍ഷത്തേക്ക് ഫലത്തിന് സാധുതയുണ്ടാകും.
വെബ്‌സൈറ്റ്: www.gate.iitd.ac.in

thozhil

Content Highlights: Engineering branches, couses and career prospects